വനിതാദിനം ആശംസിക്കുന്നതില്‍ സെലിബ്രിറ്റികളും പിന്നിലായിരുന്നില്ല. വനിത ദിനത്തില്‍ നിരവധിപേരാണ് തങ്ങള്‍ക്ക് പ്രിയപ്പെട്ട വനിതകള്‍ക്ക് ആശംസകളുമായി എത്തിയത്. അക്കൂട്ടത്തില്‍ ഒരു വെറൈറ്റി പരീക്ഷിച്ചത് നടി സരയുവിന്‍റെ ഭര്‍ത്താവും സഹസംവിധായകനുമായ സനല്‍.വി.ദേവനാണ്. ആശംസകണ്ട് സരയു പോലും ഒന്ന് ഞെട്ടിയിരിക്കണം. തമാശകലര്‍ത്തിയ വാക്കുകളിലൂടെ നല്ലപാതിയുടെ കിടിലന്‍ മേക്കോവര്‍ ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയ വീഡിയോ ചേര്‍ത്തുവെച്ചായിരുന്നു സനലിന്‍റെ സമൂഹമാധ്യമം വഴിയുള്ള വനിതാദിന ആശംസ.
തിരിച്ചെത്തുമ്പോ... എന്താകുമോ... എന്തോ! സരയുവിന് വേറിട്ട വനിതാദിനാശംസ.... - വനിതാദിനം
ഭര്‍ത്താവ് സനല്‍.വി.ദേവനാണ് നടി സരയുവിന്‍റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കോര്‍ത്തിണക്കി രസകരമായ കുറിപ്പിനൊപ്പം വീഡിയോ പങ്കുവെച്ച് വനിതാദിനം ആശംസിച്ചത്

'വീട്ടില്‍ നിന്ന് ഒരു മാസം മുന്നേ ഇറങ്ങുമ്പോള്‍... അറിഞ്ഞില്ല ഇജ്ജാതി ആവുമെന്ന്.... തിരിച്ചെത്തുമ്പോഴേക്ക് എന്താകുമോ എന്തോ.... ഹാപ്പി വുമണ്‍സ് ഡേ ഡിയര്‍' സനല്‍ കുറിച്ചു. രസകരമായ പോസ്റ്റ് ആരാധകര്‍ക്കും ഇഷ്ടപ്പെട്ടു. നിരവധിപേരാണ് ആശംസകളുമായി എത്തിയത്. സരയുവിന്‍റെ മേക്കോവര്‍ ലുക്കും പ്രശംസ പിടിച്ചുപറ്റി.
മിനിസ്‌ക്രീനിന്‍റെ സ്വന്തം താരമായ സരയൂ 2006ല്‍ ലോഹിതദാസിന്‍റെ ചക്കരമുത്തിലൂടെയാണ് സിനിമയിലെത്തുന്നത്. 2009ല്‍ കപ്പല്‍ മുതലാളി എന്ന ചിത്രത്തിലാണ് സരയു ആദ്യമായി നായികാവേഷം ചെയ്തത്. പിന്നീട് സഹനടി വേഷങ്ങളും മറ്റുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഉല്ലാസം, മരട് 357 തുടങ്ങിയ ചിത്രങ്ങളിലാണ് സരയു ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നിഖില്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍ എന്ന ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചുവരികയാണ് സനല്‍.