നടി ശരണ്യ ശശി (35) അന്തരിച്ചു. അർബുദബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കൊവിഡ് ബാധിച്ചതിനെ തുടർന്ന് മേയ് 23ന് ശരണ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ന്യുമോണിയയും പിടിപെട്ടതോടെ നില അതീവ ഗുരുതരമായി. തുടർന്ന് വെന്‍റിലേറ്റർ ഐസിയുവിലേക്ക് മാറ്റി.
ജൂൺ 10ന് കൊവിഡ് മുക്തയായി മുറിയിലേക്ക് മാറ്റിയെങ്കിലും അന്നുരാത്രി തന്നെ പനികൂടി വെന്‍റിലേറ്റർ ഐസിയുവിലേക്ക് വീണ്ടും മാറ്റേണ്ടിവന്നു.
പിന്നീട് ആരോഗ്യസ്ഥിതി കൂടുതൽ വഷളായി. തുടർന്ന് രോഗം മാറി വീട്ടിൽ തിരിച്ചെത്തി. എന്നാൽ വീണ്ടും ആരോഗ്യം മോശമായതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.