നടി, നര്‍ത്തകി, മോഡല്‍ എന്നിങ്ങനെ എല്ലാ മേഖലകളിലും തിളങ്ങി നില്ക്കുന്ന യുവതാരമാണ് സാനിയ ഇയ്യപ്പന്‍. മോഡേണ്‍ ലുക്കുകളെല്ലാം പരീക്ഷിക്കാറുള്ള താരം സൈബര്‍ ആക്രമണത്തിനും ഇരയാകാറുണ്ട്. പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തെ കുറിച്ച് വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ സാനിയ ഇയ്യപ്പന്‍.
വീട്ടുകാര്‍ക്ക് ഇല്ലാത്ത പ്രശ്നങ്ങളാണ് മറ്റുള്ളവര്‍ക്ക്... ഞാന്‍ ഇപ്പോള്‍ അത് ശ്രദ്ധിക്കാറില്ല: സാനിയ ഇയ്യപ്പന്‍ - cyber attacks on dress code
തന്റെ വസ്ത്രധാരണം സംബന്ധിച്ച് ഉണ്ടാകുന്ന സൈബര്‍ ആക്രമണങ്ങളില്‍ തനിക്കുള്ള നിലപാട് വ്യക്തമാക്കുകയായിരുന്നു യുവനടി സാനിയ ഇയ്യപ്പന്‍
'ഞാന്‍ ധരിക്കുന്ന ഡ്രസിന്റെ പണം അച്ഛനോ അമ്മയോ ഞാനോ ആണ് കൊടുക്കുക... എനിക്ക് ഇഷ്ടപ്പെട്ട ഡ്രസാണ് ധരിക്കുന്നത്... ആ ഡ്രസ് ധരിക്കുന്നതിന് വീട്ടില്‍ എതിര്‍പ്പില്ല... മറ്റുള്ളവര്‍ എന്റെ വസ്ത്രധാരണത്തെ വിമര്‍ശിക്കുന്നത് ഞാന്‍ ശ്രദ്ധിക്കാറില്ല,... അവരോട് മറുപടി പറയേണ്ട ബാധ്യത എനിക്കില്ല. വിമര്‍ശനങ്ങള്‍ എത്ര വന്നാലും ഇതുകൊണ്ടൊന്നും ഞാന്‍ മാറാന്‍ പോവുന്നില്ല... മാറേണ്ട ആവശ്യമില്ല... എന്റെ സ്റ്റൈലിനെ വിമര്‍ശിക്കുന്നവരുണ്ട്... സ്റ്റൈലിഷായി വരുന്നതായിരിക്കും കുറ്റം... സോനം കപൂറാണ് എന്റെ ഫാഷന്‍ ഐക്കണ്‍. അതേ പോലെ വെല്‍ ഡ്രസ്ഡാകാന് ശ്രമിക്കുന്നു... അത് എന്റെ ഇഷ്ടം... ഞാന്‍ അല്‍പ്പം പിടിവാശിക്കാരിയാണ്... ഒരു കാര്യം വിചാരിച്ചാല്‍ അത് നടക്കണം. സത്യം പറഞ്ഞാല്‍ ചെറിയ ഒരു ചുറ്റുവട്ടമാണ് എന്റെ ലോകം... ആ ലോകത്ത് കഴിയുന്നവര്‍ക്ക് എന്നെ വിമര്‍ശിക്കാന്‍ അധികാരവും അവകാശവുമുണ്ട്... അല്ലാതെ എവിടെയോ ഉള്ളവര്‍ക്ക് എന്നെ കുറ്റപ്പെടുത്താന്‍ എന്ത് അധികാരമാണ് ഉള്ളത്... മറ്റുള്ളവരെ പോലെ വിഷമങ്ങളുള്ള ആളാണ് ഞാനും... വളരെ വേണ്ടപ്പെട്ടവര്‍ പരിഗണന നല്‍ക്കുന്നില്ലെന്ന് തോന്നിയാല്‍ ഞാന്‍ തളരും... ബോള്‍ഡ് എന്ന് പറയുമ്പോഴും ഇത്തരം കാര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ സെന്സിറ്റീവാകും... അപ്പോള്‍ പെട്ടെന്ന് ദേഷ്യം വരും...' സാനിയ പറഞ്ഞു.
ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് തനിക്ക് നേരെ ഉണ്ടാകുന്ന സൈബര്‍ ആക്രമണങ്ങളോടുള്ള തന്റെ പ്രതികരണം താരം വ്യക്തമാക്കിയത്. നടന് പൃഥ്വിരാജ് സംവിധാനം ചെയ്ത് മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയ മോഹന്‍ലാല്‍ ചിത്രം ലൂസിഫറില്‍ സാനിയ ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്തിരുന്നു.