വിവാഹത്തോടെ സിനിമാ ലോകത്ത് നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും നടി സംയുക്ത വര്‍മയുെട വിശേഷങ്ങള്‍ അറിയാന്‍ ഇന്നും പ്രേക്ഷകര്‍ക്ക് ഇഷ്ടമാണ്. സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ സംയുക്ത വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. നല്ലൊരു യോഗ വിദഗ്ധയായ സംയുക്ത ഇടയ്‌ക്കിടെ യോഗ അഭ്യാസത്തിന്‍റെ വീഡിയോകളും പങ്കുവെക്കാറുണ്ട്. എന്നാല്‍ ഇത്തവണ താരം പങ്കുവെച്ച വീഡിയോ അക്ഷരാര്‍ഥത്തില്‍ എല്ലാവരെയും ഞെട്ടിച്ചു. അസാമാന്യ മെയ്‌വഴക്കത്തോടെ അതിശയിപ്പിക്കുന്ന യോഗ അഭ്യാസങ്ങളാണ് നടി നടത്തിയത്.
അതിശയിപ്പിക്കുന്ന യോഗ അഭ്യാസങ്ങളുമായി സംയുക്ത വര്‍മ - samyuktha varma yoga latest video
നല്ലൊരു യോഗ വിദഗ്ധയായ സംയുക്ത ഇടയ്‌ക്കിടെ യോഗ അഭ്യാസത്തിന്‍റെ വീഡിയോകളും പങ്കുവെക്കാറുണ്ട്. എന്നാല്‍ ഇത്തവണ താരം പങ്കുവെച്ച വീഡിയോ അക്ഷരാര്‍ഥത്തില്‍ എല്ലാവരെയും ഞെട്ടിച്ചു. അസാമാന്യ മെയ്‌വഴക്കത്തോടെ അതിശയിപ്പിക്കുന്ന യോഗ അഭ്യാസങ്ങളാണ് നടി നടത്തിയത്
'എന്‍റെ യോഗാ പരിശീലനം. എല്ലാം കൃത്യമായില്ലെങ്കിലും പ്രശ്‌നമില്ല. എന്‍റെ പരിശീലനം... ഇതെന്‍റെ സമയമാണ്... കൂടുതല്‍ ജീവസോടെയും സമാധാനമായും ബന്ധത്തോടെയുമിരിക്കാനാണ് യോഗ ചെയ്യുന്നത്... യോഗയില്‍ വിലയിരുത്തലുകളോ വിധി നിര്‍ണ്ണയമോ ഇല്ല. നിശബ്ദമായിരുന്ന് പരിശീലനം നടത്തുക' എന്ന കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായ സംയുക്ത ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷമാണ് അഭിനയ രംഗത്ത് നിന്നും മാറി നിന്നത്. മഴ, മേഘമല്‍ഹാര്‍, മധുരനൊമ്പരക്കാറ്റ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ ബിജു മേനോനും സംയുക്തയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
ജയറാം നായകനായി എത്തിയ സത്യന്‍ അന്തിക്കാട്-ലോഹിതദാസ് ചിത്രം വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെയാണ് സംയുക്ത സിനിമാ ജീവിതം ആരംഭിച്ചത്. നാല് വര്‍ഷം കൊണ്ട് പതിനെട്ട് ചിത്രങ്ങളില്‍ സംയുക്ത അഭിനയിച്ചു. ചുരുങ്ങിയ കാലയളവുകൊണ്ട് രണ്ട് സംസ്ഥാന അവാര്‍ഡും സംയുക്ത സ്വന്തമാക്കിയിരുന്നു.