ജയറാം നായകനായി എത്തിയ സത്യന്‍ അന്തിക്കാട്-ലോഹിതദാസ് ചിത്രം വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെ മലയാള സിനിമയിലേക്കെത്തി സിനിമാപ്രേമികള്‍ക്ക് എന്നും ഓര്‍മിക്കാന്‍ ഒരുപിടി നല്ല കഥാപാത്രങ്ങള്‍ നല്‍കിയ നടിയാണ് സംയുക്ത വര്‍മ. നാല് വര്‍ഷം കൊണ്ട് പതിനെട്ട് ചിത്രങ്ങളില്‍ സംയുക്ത അഭിനയിച്ചു. പിന്നീട് നടന്‍ ബിജു മേനോനുമായുള്ള വിവാഹത്തോടെ താരം അഭിനയത്തില്‍ നിന്ന് ബ്രേക്ക് എടുത്തു. തിരിച്ചുവരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന നടി ആരെന്ന് മലയാള സിനിമയെ സ്നേഹിക്കുന്നവരോട് ചോദിച്ചാല്‍ ഭൂരിഭാഗവും പറയുക സംയുക്ത വര്‍മ എന്ന പേരായിരിക്കും. ചുരുങ്ങിയ കാലയളവുകൊണ്ട് രണ്ട് സംസ്ഥാന അവാര്‍ഡും സംയുക്ത സ്വന്തമാക്കി.
സഹോദരിയെ പരിചയപ്പെടുത്തി നടി സംയുക്ത വര്‍മ - സംഗമിത്ര വര്‍മ
സഹോദരി സംഗമിത്ര വര്‍മയുടെ പിറന്നാള്‍ ദിനത്തിലാണ് ആശംസകള്‍ അറിയിച്ച് സംയുക്ത വര്‍മ അനിയത്തിയെ പരിചയപ്പെടുത്തി ചിത്രം പങ്കുവെച്ചത്
സോഷ്യല്‍ മീഡിയകളില്‍ അത്ര സജീവമല്ല സംയുക്ത... യോഗയും ഫിറ്റ്നസ് പരിശീലനവുമൊക്കെയാണ് താത്പര്യം. വല്ലപ്പോഴും സോഷ്യല്‍ മീഡിയകള്‍ കൈകാര്യം ചെയ്യുന്ന താരം തന്‍റെ ആരാധകര്‍ക്കായി ഇപ്പോള്‍ സഹോദരിയെ പരിചയപ്പെടുത്തിയിരിക്കുകാണ്. സഹോദരി സംഗമിത്ര വര്‍മയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് സഹോദരിയുടെ ചിത്രവും ഒരു കുറിപ്പും സംയുക്ത പങ്കുവെച്ചത്. ആദ്യമായാണ് സംയുക്ത അനിയത്തി സംഗമിത്രയുടെ ചിത്രം പങ്കുവെക്കുന്നത്. 'സ്ത്രീകളുടെ ഊർജം ഏറെ ശക്തിമത്താണ്, നിഗൂഢമാണ്. അത് ഓരോ കാര്യങ്ങളേയും ആകർഷിക്കും... ബലപ്രയോഗത്താലല്ലാതെ, നിങ്ങളുടെ ശക്തി നല്ലതിനായി ഉപയോഗിക്കൂ, ഹാപ്പി ബെർത്ത് ഡേ മാളൂ, സംഗമിത്ര വർമ' സംയുക്ത കുറിച്ചു.