കേരളം

kerala

ETV Bharat / sitara

പിയാനോ വായിക്കുന്ന ഭര്‍ത്താവിന്‍റെ വീഡിയോ പങ്കുവച്ച് സംവൃത സുനില്‍ - സംവൃത സുനില്‍

ഭര്‍ത്താവ് അഖില്‍ പിയാനോ വായിക്കുന്ന വീഡിയോയാണ് സംവൃത സുനില്‍ പങ്കുവച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച വീഡിയോക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്

actress samvritha sunil shared husband new video  പിയാനോ വായിക്കുന്ന ഭര്‍ത്താവിന്‍റെ വീഡിയോ പങ്കുവെച്ച് സംവൃത സുനില്‍  സംവൃത സുനില്‍  actress samvritha sunil
പിയാനോ വായിക്കുന്ന ഭര്‍ത്താവിന്‍റെ വീഡിയോ പങ്കുവെച്ച് സംവൃത സുനില്‍

By

Published : May 24, 2020, 5:47 PM IST

ചുരുക്കം ചില ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച് മലയാളത്തിലെ മുന്‍നിര നായികമാരുടെ പട്ടികയില്‍ ഇടം കണ്ടെത്തിയ നടിയാണ് സംവൃത സുനില്‍. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന സംവൃത, ബിജു മേനോന്‍ ചിത്രം 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുമെ' യിലൂടെയാണ് തിരിച്ച് വരവ് നടത്തിയത്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം തന്‍റെ ഭര്‍ത്താവും നല്ലൊരു കലാകാരനാണെന്ന് തെളിയിക്കുന്ന വീഡിയോ പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍. ഭര്‍ത്താവ് അഖില്‍ പിയാനോ വായിക്കുന്ന വീഡിയോയാണ് സംവൃത സുനില്‍ പങ്കുവച്ചത്.

'അദ്ദേഹം പിയാനോ വായിക്കുന്നതിന്‍റെ വീഡിയോ പലപ്പോഴും പങ്കുവക്കണമെന്ന് തോന്നിയിട്ടുണ്ടെന്നും എന്നാല്‍ സാഹചര്യങ്ങള്‍ അനുവദിക്കാറില്ലെന്നും' വീഡിയോക്കൊപ്പം സംവൃത കുറിച്ചിട്ടുണ്ട്. അഖിലിനെ പുകഴ്ത്തി നിരവധി കമന്‍റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്.

ABOUT THE AUTHOR

...view details