ഏറെ നാളത്തെ കഷ്ടപ്പാടുകള്‍ക്കും പ്രതിസന്ധികള്‍ക്കും ഒടുവില്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസിനെത്തിയ ചിത്രമായിരുന്നു സുരരൈ പോട്ര്. തിയേറ്റര്‍ റിലീസായിരുന്നു അണിയറപ്രവര്‍ത്തകര്‍ ലക്ഷം വെച്ചിരുന്നു. എന്നാല്‍ കൊവിഡ് കുറയാത്തതിനാല്‍ ഒടിടി റിലീസിന് അണിയറപ്രവര്‍ത്തകര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. എന്നാല്‍ തിയേറ്റര്‍ റിലീസിനോട് കിടപിടിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് സൂരരൈ പോട്ര് ആമസോണ്‍ പ്രൈം വഴി കണ്ടവര്‍ നടത്തിയത്. തെന്നിന്ത്യന്‍ സിനിമാ ലോകത്തെ സകലരും ചിത്രത്തെ പ്രശംസിച്ചു. അതിമനോഹരമായ സിനിമയെന്നാണ് എല്ലാവരും ഒന്നടങ്കം പറഞ്ഞത്. അഭിനേതാക്കളായ സൂര്യയെയും അപര്‍ണ ബാലമുരളിയെയും ഉര്‍വശിയെയും സംവിധായിക സുധ കൊങരയെയും വാതോരാതെ പ്രശംസിക്കുകയാണ് സിനിമ കണ്ടവരെല്ലാം. ഇപ്പോള്‍ സിനിമയെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രമെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് നടി സാമന്ത. സൂരരൈ പോട്രിന്‍റെ പോസ്റ്റര്‍ ഷെയര്‍ ചെയ്‌ത് കൊണ്ടായിരുന്നു സാമന്തയുടെ പ്രതികരണം.
ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമ, സൂരരൈ പോട്രിന് അഭിനന്ദനങ്ങളുമായി സാമന്ത - സാമന്ത ട്വീറ്റ്
സൂരരൈ പോട്ര് ഈ വര്‍ഷത്തെ മികച്ച ചിത്രമാണെന്നും, രത്നം പോലുള്ള സിനിമയാണ് ഇതെന്നുമാണ് സാമന്ത കുറിച്ചിരിക്കുന്നത്. ഒപ്പം ചിത്രത്തിലെ അഭിനേതാക്കളായ സൂര്യയെയും അപര്‍ണ ബാലമുരളിയെയും ചിത്രം സംവിധാനം ചെയ്‌ത സുധ കൊങ്ങരയെയും സാമന്ത പ്രശംസിച്ചിട്ടുണ്ട്
സൂരരൈ പോട്ര് ഈ വര്‍ഷത്തെ മികച്ച ചിത്രമാണെന്നും, രത്നം പോലുള്ള സിനിമയാണ് ഇതെന്നുമാണ് സാമന്ത കുറിച്ചിരിക്കുന്നത്. ഒപ്പം ചിത്രത്തിലെ അഭിനേതാക്കളായ സൂര്യയെയും അപര്‍ണ ബാലമുരളിയെയും ചിത്രം സംവിധാനം ചെയ്‌ത സുധ കൊങ്ങരയെയും സാമന്ത പ്രശംസിച്ചിട്ടുണ്ട്. സുധ കൊങ്കരയാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. നവംബര്‍ 12 പുലര്‍ച്ചെ 12 മണിയോടെയാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്‌തത്. എയര്‍ ഡെക്കാന്‍ വിമാനകമ്പനി സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി.ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്പദമാക്കിയാണ് സൂരരൈ പോട്ര് ഒരുക്കിയിരിക്കുന്നത്.