പഠിക്കുന്നതിനിടയില്‍ ഒരു കൊച്ചു മിടുക്കി അവളുടെ അമ്മയോട് സംശയം ചോദിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. പാഠപുസ്തകത്തിലെ പ്രയോഗങ്ങളിലെ അസമത്വത്തെ കൊച്ചുമിടുക്കി ചോദ്യം ചെയ്യുകയാണ്. 'എന്തിനാണ് മാന്‍മെയ്‌ഡ് എന്ന് പറയുന്നത്...? എന്താണ് വുമണ്‍ മെയ്‌ഡ് എന്ന് പറയാത്തത്...? അല്ലെങ്കില്‍ പീപ്പിള്‍ മെയ്‌ഡ് എന്നോ ഹ്യൂമണ്‍ മെയ്‌ഡ് എന്നോ പറഞ്ഞു കൂടേ...?' എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് എട്ടോ ഒമ്പതോ വയസ് മാത്രം തോന്നിക്കുന്ന പെണ്‍കുട്ടി തന്‍റെ അമ്മയോട് ചോദിക്കുന്നത്.
'നീ ചോദ്യങ്ങള്‍ ചോദിക്കൂ കുഞ്ഞേ...!' വൈറല്‍ വീഡിയോ പങ്കുവെച്ച് റിമ കല്ലിങ്കലും - rima kallingal news
സോഷ്യല്‍ സ്റ്റഡീസ് പുസ്തകം പഠിക്കുന്നതിനിടയില്‍ ഒരു കൊച്ചു മിടുക്കി അവളുടെ അമ്മയോട് സംശയം ചോദിക്കുന്ന വീഡിയോയാണ് 'നീ ചോദ്യങ്ങള്‍ ചോദിക്കൂ കുഞ്ഞേ' എന്ന ക്യാപ്ഷനോടെ റിമ പങ്കുവെച്ചിരിക്കുന്നത്
ഇതിനോടകം നിരവധി പേര്‍ ഈ വീഡിയോ സോഷ്യല്‍മീഡിയ വഴി ഷെയര്‍ ചെയ്യുകയും വാട്‌സ്‌ആപ്പ് സ്റ്റാറ്റസായി ഉപയോഗിക്കുകയുമെല്ലാം ചെയ്‌തിട്ടുണ്ട്. ഇപ്പോള്‍ നടി റിമ കല്ലിങ്കലും ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്. 'നീ ചോദ്യങ്ങള്‍ ചോദിക്കൂ കുഞ്ഞേ' എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. റിമ മാത്രമല്ല അഹാന കൃഷ്ണയടക്കമുള്ള താരങ്ങളും ഇന്‍സ്റ്റഗ്രം സ്റ്റോറിയായി ഈ വീഡിയോ ഷെയര്‍ ചെയ്‌തിരുന്നു. റിമ കൂടി വീഡിയോ പങ്കുവെച്ചതോടെ വീഡിയോ കൂടുതല്‍ തരംഗമായിരിക്കുകയാണ്.