കേരളം

kerala

ETV Bharat / sitara

പോണ്ടിച്ചേരി ബീച്ചില്‍ ഗ്ലാമര്‍ ലുക്കില്‍ 'ലിച്ചി' - reshma rajan latest glamour photoshoot

പോണ്ടിച്ചേരി ബീച്ച് സൈഡില്‍ വെച്ചാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. നേവിബ്ലൂ ഷോര്‍ട്ട് ഡ്രസ്സില്‍ സിമ്പിള്‍ മേക്കപ്പിലാണ് രേഷ്മ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

actress reshma rajan latest glamour photoshoot  പോണ്ടിച്ചേരി ബീച്ചില്‍ ഗ്ലാമര്‍ ലുക്കില്‍ 'ലിച്ചി'  രേഷ്മ അന്ന രാജന്‍  രേഷ്മ അന്ന രാജന്‍ വാര്‍ത്തകള്‍  രേഷ്മ അന്ന രാജന്‍ സിനിമകള്‍  reshma rajan latest glamour photoshoot  actress reshma rajan
പോണ്ടിച്ചേരി ബീച്ചില്‍ ഗ്ലാമര്‍ ലുക്കില്‍ 'ലിച്ചി'

By

Published : Nov 23, 2020, 4:35 PM IST

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെ മലയാളത്തിന് ലഭിച്ച നായികയായിരുന്നു രേഷ്മ അന്ന രാജന്‍. യുവനടന്‍ ആന്‍റണി വര്‍ഗീസ് കേന്ദ്രകഥാപാത്രമായ ചിത്രത്തിലെ രേഷ്മയുടെ ലിച്ചി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'ലിച്ചി' എന്ന കഥാപാത്രത്തിന്‍റെ പേരിലാണ് പ്രേക്ഷകര്‍ രേഷ്മയെ ഇപ്പോള്‍ ഓര്‍ക്കുന്നത് പോലും. ഇപ്പോള്‍ നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് തരംഗമാകുന്നത്.

നാടന്‍വേഷങ്ങളിലാണ് സിനിമകളിലും വ്യക്തി ജീവിതത്തിലും രേഷ്മയെ പ്രേക്ഷകര്‍ അധികവും കണ്ടിട്ടുള്ളത്. അതിനാല്‍ തന്നെ താരത്തിന്‍റെ ഏറ്റവും പുതിയ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ആരാധകരെയും അത്ഭുതപ്പെടുത്തി. നടിയുടെ വേറിട്ട ഗെറ്റപ്പ് ആരാധകര്‍ ഏറ്റെടുത്തു. നാടൻ പെൺകുട്ടി ഇമേജ് മാത്രമല്ല മോഡേൺ വേഷങ്ങളും തനിക്കിണങ്ങുമെന്ന് പുതിയ ഫോട്ടോഷൂട്ടിലൂടെ രേഷ്മ തെളിയിച്ചിരിക്കുകയാണ്.

പോണ്ടിച്ചേരി ബീച്ച് സൈഡില്‍ വെച്ചാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. നേവിബ്ലൂ ഷോര്‍ട്ട് ഡ്രസ്സില്‍ സിമ്പിള്‍ മേക്കപ്പിലാണ് രേഷ്മ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നീലക്കടലിന്‍റെ പശ്ചാത്തലവും ഫോട്ടോയെ മനോഹരമാക്കുന്നുണ്ട്. അയ്യപ്പനും കോശിയുമാണ് രേഷ്മയുടെതായി പുറത്തിറങ്ങിയ അവസാന ചിത്രം. സിനിമയിൽ പൃഥ്വിരാജിന്‍റെ ഭാര്യയുടെ വേഷമായിരുന്നു രേഷ്മക്ക്. ഇടുക്കി ബ്ലാസ്റ്റേർസ്, രണ്ട് തുടങ്ങിയ സിനിമകളാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. സിനിമാ ജീവിതം ആരംഭിക്കുന്നതിന് മുമ്പ് നേഴ്സായിരുന്നു രേഷ്മ.

ABOUT THE AUTHOR

...view details