സോഷ്യല്‍മീഡിയ സെന്‍സേഷനായ യുവനടി പ്രിയ വാര്യരുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍. പച്ച നിറത്തിലുള്ള ഡീപ്പ് നെക്ക് ഹാന്‍ഡ് പ്രിന്‍റഡ് ലെഹങ്കയാണ് പ്രിയ ധരിച്ചിരിക്കുന്നത്. ലെഹങ്കയ്ക്ക് ഇണങ്ങുന്ന പേളില്‍ തീര്‍ത്ത ചോക്കറും മാലയുമാണ് ആഭരണങ്ങള്‍. കൂടാതെ കനകാംബരവും മുല്ലപ്പൂവും തലയില്‍ ചൂടി ലെറ്റ് മേക്കപ്പും ചെറിയപൊട്ടും കൂടിയായപ്പോള്‍ പ്രിയയെ കാണാന്‍ മുഗള്‍ രാജകുമാരിമാരെപ്പോലെയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ദാഗ കി കഹാനിയാണ് വസ്ത്രം ഡിസൈൻ ചെയ്‌തിരിക്കുന്നത്.
'സിംപ്ലി ബ്യൂട്ടിഫുള്‍' പ്രിയ വാര്യര്‍ - പ്രിയ വാര്യര്‍ ഫോട്ടോഷൂട്ട്
പച്ച നിറത്തിലുള്ള ഡീപ്പ് നെക്ക് ഹാന്‍ഡ് പ്രിന്‍റഡ് ലെഹങ്കയാണ് പ്രിയ ധരിച്ചിരിക്കുന്നത്. ദാഗ കി കഹാനിയാണ് വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്
പ്രിയ വാര്യരുടെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം ശ്രീദേവി ബംഗ്ലാവാണ്. ബോളിവുഡിലേക്ക് നടി അരങ്ങേറ്റം നടത്തുന്ന ചിത്രം കൂടിയാണ്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്‌ത ഈ ചിത്രത്തിൽ ഒരു ബോളിവുഡ് സൂപ്പര്‍ നായികയുടെ ജീവിതത്തെയാണ് പ്രിയ അവതരിപ്പിക്കുന്നത്. അസീം അലി ഖാൻ, അർബാസ് ഖാൻ, പ്രിയാൻഷു ചാറ്റർജി, മുകേഷ് റിഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
ചിത്രത്തിന്‍റെ പ്രഖ്യാപനം വന്നപ്പോള്‍ മുതല്‍ വിവാദങ്ങളും സിനിമയെ പിന്തുടര്‍ന്നിരുന്നു. അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ ജീവിതത്തെ ആസ്‌പദമാക്കിയാണ് സിനിമയെന്ന തരത്തിലായിരുന്നു അഭ്യൂഹങ്ങളും വിവാദവും. ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍ ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്‌തിരുന്നു. പ്രശാന്ത് മാമ്പുള്ളിയുടേത് തന്നെയാണ് കഥയും. ക്രൈം ത്രില്ലര്‍ ഗണത്തിപ്പെടുന്നതാണ് സിനിമയെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.