Actress Priya Mohan on fake news: യുക്രൈനില്‍ കുടുങ്ങിപ്പോയെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് നടി പ്രിയ മോഹന്‍. പൂര്‍ണിമ ഇന്ദ്രജിത്തിന്‍റെ സഹോദരിയും നടിയുമായ പ്രിയ മോഹനും കുടുംബവും യുക്രൈനില്‍ കുടുങ്ങിപ്പോയെന്ന് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി.
Priyan Mohan instagram story on Ukraine news:താനും കുടുംബവും കൊച്ചിയല്‍ തന്നെ ഉണ്ടെന്നും ദയവ് ചെയ്‌ത് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും പ്രിയ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെ അഭ്യര്‍ഥിച്ചു. ഇത്തരം പ്രചരണങ്ങളില്‍ വിശ്വസിക്കരുതെന്നും നടി അഭ്യര്‍ഥിച്ചു. വ്യാജ വാര്‍ത്തകളുടെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് നടി ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവച്ചിരിക്കുന്നത്.