കേരളം

kerala

ETV Bharat / sitara

കൗതുകമായി ഇന്ദ്രജിത്തിന്‍റെ മുഖം തുന്നിപ്പിടിപ്പിച്ച പൂര്‍ണിമയുടെ ബ്ലൗസ് - ഇന്ദ്രജിത്തിന്‍റെ മുഖം തുന്നിപ്പിടിപ്പിച്ച പൂര്‍ണിമയുടെ ബ്ലൗസ്

2015ലെ പ്രാണയുടെ ഓണം ത്രോ ബാക്ക് എന്ന ക്യാപ്ഷനോടെ പൂര്‍ണിമ ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ആ ഫോട്ടോയിലെ ഒരു കൗതുകമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. പൂര്‍ണിമയുടെ ഫോട്ടോയില്‍ പൂര്‍ണിമയുടെ ബ്ലൗസിന്‍റെ കൈയ്യില്‍ ഇന്ദ്രജിത്തിന്‍റെ മുഖം കാണാം

actress poornima indrajith latest instagram post  poornima indrajith latest instagram post  instagram post  actress poornima indrajith  ഇന്ദ്രജിത്തിന്‍റെ മുഖം തുന്നിപ്പിടിപ്പിച്ച പൂര്‍ണിമയുടെ ബ്ലൗസ്  പൂര്‍ണിമയുടെ ബ്ലൗസ്
കൗതുകമായി ഇന്ദ്രജിത്തിന്‍റെ മുഖം തുന്നിപ്പിടിപ്പിച്ച പൂര്‍ണിമയുടെ ബ്ലൗസ്

By

Published : Aug 15, 2020, 5:33 PM IST

ഫാഷന്‍ ലോകത്ത് തന്‍റെതായ മുഖമുദ്ര പതിപ്പിച്ച നടിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. താരങ്ങള്‍ക്കടക്കം വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് നല്‍കുന്നത് പൂര്‍ണിമയുടെ ബൊട്ടീക്കായ പ്രാണായാണ്. കഴിഞ്ഞ ദിവസം ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് 2015ലെ പ്രാണയുടെ ഓണം ത്രോ ബാക്ക് എന്ന ക്യാപ്ഷനോടെ പൂര്‍ണിമ ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ആ ഫോട്ടോയിലെ ഒരു കൗതുകമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

പൂര്‍ണിമയുടെ ഫോട്ടോയില്‍ പൂര്‍ണിമയുടെ ബ്ലൗസിന്‍റെ കൈയ്യില്‍ ഇന്ദ്രജിത്തിന്‍റെ മുഖം കാണാം. ഭര്‍ത്താവിന്‍റെ മുഖം ബ്ലൗസില്‍ തുന്നിപ്പിടിച്ചോ എന്നാണ് ആരാധകര്‍ക്ക് ചോദിക്കുന്നത്. എന്നാല്‍ സംഗതി അതല്ല. ബ്ലൗസിന്‍റെ കയ്യില്‍ പിടിപ്പിച്ചിരിക്കുന്ന കണ്ണാടില്‍ ഇന്ദ്രജിത്തിന്‍റെ മുഖം യാദൃശ്ചികമായി പതിഞ്ഞതാണ് ഫോട്ടോയില്‍ കാണുന്നത്. ഏതായാലും സംഗതി സൂപ്പര്‍ ആണെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. മനോഹരമായ ക്ലിക്കെന്നും ചിലര്‍ ഈ ഫോട്ടോയെ വിശേഷിപ്പിക്കുന്നുണ്ട്. 1986ല്‍ അഭിനയരംഗത്തേക്ക് എത്തിയ പൂര്‍ണിമ നിരവധി കഥാപാത്രങ്ങള്‍ക്ക് വെള്ളിത്തിരയില്‍ ജീവന്‍ നല്‍കിയിട്ടുണ്ട്. ആഷിക് അബു ചിത്രം വൈറസിലാണ് പൂര്‍ണിമ രണ്ടാംവരവില്‍ അവസാനമായി അഭിനയിച്ചത്. പുറത്തിറങ്ങാനിരിക്കുന്ന നിവിന്‍ പോളി ചിത്രം തുറമുഖത്തിലും പൂര്‍ണിമ ഒരു ശ്രദ്ധേയ വേഷം ചെയ്യുന്നുണ്ട്.

ABOUT THE AUTHOR

...view details