സ്വതസിദ്ധമായ ശൈലിയില്‍ കാണികളെ കയ്യിലെടുക്കുന്ന മികച്ച അവതാരകരില്‍ ഒരാളാണ് പേളി മാണി. അവതാരിക എന്നതിന് പുറമെ അഭിനയം, ഗാനരചന, പിണണി ഗായിക, മോഡല്‍, ഫാഷന്‍ ഡിസൈനര്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച താരം കൂടിയാണ് പേളി മാണി. ഇപ്പോള്‍ ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് പേളി മാണിയും ഭര്‍ത്താവും നടനുമായ ശ്രീനിഷ് അരവിന്ദും. ഇപ്പോള്‍ മെറ്റേണിറ്റി ഡ്രസില്‍ അതിസുന്ദരിയായി നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് പേളി മാണി. താരത്തിന്‍റെ ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. ഇളം നീല നിറത്തിലുള്ള ലോങ് മെറ്റേർണിറ്റി ഡ്രസാണ് താരം ധരിച്ചിരിക്കുന്നത്. വെല്‍വെറ്റ് മെറ്റീരിയലിലുള്ള ഡ്രസാണിത്.
ഈ യാത്ര മനോഹരം, മെറ്റേണിറ്റി ഡ്രസില്‍ പേളി മാണി - actress pearle many maternity
ഇളം നീല നിറത്തിലുള്ള ലോങ് മെറ്റേർണിറ്റി ഡ്രസാണ് പേളി മാണി ധരിച്ചിരിക്കുന്നത്. ആഴ്ചകള്‍ക്ക് മുമ്പാണ് ജീവിതത്തിലേക്ക് പുതിയ അതിഥി വരുന്നതിന്‍റെ സന്തോഷം പേളിയും ശ്രീനിഷും അറിയിച്ചത്.
ഈ യാത്ര മനോഹരം, മെറ്റേണിറ്റി ഡ്രസില്‍ പേളി മാണി
ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷും. 2019 മെയിലാണ് ഇരുവരും വിവാഹിതരായത്. അടുത്തിടെയാണ് ഇരുവരും തങ്ങളുടെ ഒന്നാം വിവാഹവാർഷികം ആഘോഷിച്ചത്. ലോക്ക് ഡൗൺ കാലമായതിനാൽ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ആർഭാടങ്ങളൊന്നുമില്ലാതെയായിരുന്നു ആഘോഷം. ഇതിന്‍റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.