കേരളം

kerala

ETV Bharat / sitara

സ്ത്രീകൾക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ ട്വിറ്റർ ഉപഭോക്താവിനെതിരെ പാർവതി തിരുവോത്ത് - യോഗി ഓബ്സ്

യോഗി ഓബ്‌സ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലാണ് സ്ത്രീകള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശമുള്ളത്

parvathy thiruvothu  actress parvathy tiruvothu latest tweet  പാര്‍വതി തിരുവോത്ത്  യോഗി ഓബ്സ്  parvathy tiruvothu
സ്ത്രീകൾക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ ട്വിറ്റർ ഉപഭോക്താവിനെതിരെ പാർവതി തിരുവോത്ത്

By

Published : Jun 5, 2020, 3:24 PM IST

ജനകീയ വിഷയങ്ങളില്‍ തന്‍റെതായ അഭിപ്രായം മുഖം നോക്കാതെ വ്യക്തമാക്കുന്ന മലയാള സിനിമയിലെ ചുരുക്കം ചില നടിമാരില്‍ ഒരാളാണ് പാര്‍വതി തിരുവോത്ത്. ഇപ്പോള്‍ ട്വിറ്ററില്‍ സ്ത്രീകള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ ഒരു ഉപഭോക്താവിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് പാര്‍വതി. യോഗി ഓബ്‌സ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലാണ് സ്ത്രീകള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശമുള്ളത്. എങ്ങനെ പെരുമാറണമെന്ന് സ്ത്രീകളെ താന്‍ പഠിപ്പിക്കുമെന്നും സാമ്പ്രദായികമായ ആണത്തബോധത്തെക്കുറിച്ച്‌ പുരുഷന്മാര്‍ക്ക് താന്‍ പരിശീലനം നല്‍കുമെന്നുമാണ് ഇയാള്‍ ട്വിറ്ററിലൂടെ പറയുന്നത്. സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നത് അവരുടെ കുഴപ്പം കൊണ്ടുമാത്രമാണെന്നും ഇയാള്‍ പറയുന്നു. ഒപ്പം ഒരു യൂട്യൂബ് ലിങ്കും ഇയാള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഇയാളുടെ ട്വീറ്റിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് പാര്‍വതി പ്രതിഷേധം രേഖപ്പെടുത്തിയത്. ഇയാള്‍ തുപ്പുന്ന വിഷം ഇല്ലായിരുന്നെങ്കില്‍ ഈ ലോകം കുറച്ചുകൂടി നന്നായേനെയെന്നും ഇയാളുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ എല്ലാവരും റിപ്പോര്‍ട്ട് ചെയ്യുകയും ബ്ലോക്ക് ചെയ്യുകയും വേണമെന്നും താരം ട്വീറ്റിലൂടെ അഭ്യര്‍ഥിച്ചു.

ABOUT THE AUTHOR

...view details