"ഒരു പതിറ്റാണ്ടായി എനിക്ക് നിന്നെ അറിയാം... നീ എമ്മാതിരി പൊളിയാ," ഇന്ന് റിമ കല്ലിങ്കലിന്‍റെ ജന്മദിനത്തിൽ താരത്തിന് ആശംസംകൾ കുറിച്ചുകൊണ്ട് താരത്തിന്‍റെ പ്രിയ സുഹൃത്തും നടിയുമായ പാര്‍വതി തിരുവോത്ത് പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമാകുകയാണ്. സിനിമക്കപ്പുറമുള്ള ഇരുവരുടെയും സൗഹൃദത്തെയും ഒരുമിച്ച് നടത്തിയ യാത്രകളെയും കുറിച്ച് പാർവതി കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
നീ എമ്മാതിരി പൊളിയാ: റിമക്ക് പിറന്നാൾ ആശംസയുമായി പാർവതി തിരുവോത്ത് - Rima Kallingal
ഒരു അസാധ്യ വ്യക്തിയായി റിമ വളര്‍ന്നതിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞതിനെ ഭാഗ്യമായി കണക്കാക്കുന്നുവെന്നും പാർവതി ഇൻസ്റ്റഗ്രാം പോസ്റ്റിൽ ആശംസകളോടൊപ്പം കുറിക്കുന്നു.

"ജന്മദിനാശംസകള്‍ റിംബു. അതെ, നമ്മള്‍ക്ക് പരസ്‌പരം ഒരു ദശകത്തിലേറെയായി അറിയാം, പക്ഷേ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ നമ്മള്‍ക്ക് ഒരുമിച്ച് കൂടുതല്‍ സമയം ചെലവഴിക്കേണ്ടിവന്നില്ല. നീയെനിക്കെന്തൊരു വെളിപാടായിരുന്നു, ഒരു അസാധ്യ വ്യക്തിയായി നീ വളര്‍ന്നതിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞതിനെ ഞാന്‍ ഭാഗ്യമായി കണക്കാക്കുന്നു. നീയെനിക്കൊരു നല്ല സുഹൃത്താണ് റിമ. നമ്മൾ തമ്മിൽ ഇപ്പോൾ വളരെ അകലെയാണ്. എങ്കിലും ഉടനെ കാണാനാകാൻ സാധിക്കുമെന്ന പ്രതീക്ഷയോടെ. നിന്നെ ഒരുപാട് ഇഷ്‌ടമാണ്. നീ എമ്മാതിരി പൊളിയാ," റിമയുടെ 36-ാം പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്നുകൊണ്ട് പാർവതി കൂട്ടിച്ചേർത്തു. ഒപ്പം, റിമയും പാർവതിയും ഒരുമിച്ച് നടത്തിയ യാത്രയിലെ ചിത്രങ്ങളും വീഡിയോയും പോസ്റ്റിനൊപ്പം അവർ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ, റിമ നിർമിച്ച വൈറസ് ചിത്രത്തിൽ പാർവതിയും റിമ കല്ലിങ്കലിനൊപ്പം ഒരു പ്രധാന വേഷം ചെയ്‌തിരുന്നു.