വിമൻ ഇൻ സിനിമാ കലക്‌ടീവിൽ നിന്ന് പിന്മാറിയ സംവിധായിക വിധു വിൻസെന്‍റ് നടി പാർവതി തിരുവോത്തിനെതിരെയും വിമർശനം ഉന്നയിച്ചിരുന്നു. ഒരു സിനിമക്കായി സമീപിച്ചപ്പോൾ തന്നെ അപമാനിതയാക്കിയ രീതിയിലാണ് പാർവതി പെരുമാറിയതെന്ന് കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ വിധു തുറന്നുപറഞ്ഞു. എന്നാൽ, വിഷയത്തെ നിസാരമായി കാണുന്നില്ലെന്ന് അറിയിച്ചിരിക്കുകയാണ് നടി പാർവതി തിരുവോത്ത്. താൻ ഡബ്ല്യുസിസിയെ പിന്തുണക്കുന്നതായും ആരോപണങ്ങളെ ഗൗരവമായി എടുക്കുന്നതായും പാർവതി തിരുവോത്ത് വിശദീകരിച്ചു. തന്നെ തളർത്താൻ ശ്രമിക്കുന്ന എന്തിനെയും അതിജീവിക്കുമെന്നും പാർവതി വ്യക്തമാക്കി. ഫ്രഞ്ച് തത്ത്വചിന്തകനും നോവലിസ്റ്റുമായ ആൽബർട്ട് കാമ്യുവിന്‍റെ വരികൾ ഉദ്ധരിച്ചുകൊണ്ടാണ് പാർവതി ഫേസ്‌ബുക്കിലൂടെ പ്രതികരണമറിയിച്ചത്. ഡബ്ല്യുസിസി എന്ന് എഴുതിയ ചിത്രവും പോസ്റ്റിനൊപ്പം താരം കൂട്ടിച്ചേർത്തിട്ടുണ്ട്.
ആരോപണങ്ങളെ നിസാരമായി കാണുന്നില്ല: ഡബ്ല്യുസിസിയെ പിന്തുണച്ച് പാർവതി തിരുവോത്ത് - parvathy wcc
ഒരു ആരോപണങ്ങളെയും നിസാരമായി കണക്കാക്കുന്നില്ലെന്ന് പറഞ്ഞ പാർവതി തിരുവോത്ത് പുരുഷാധിപത്യ ഗുണ്ടകളാണ് ഇതിന് പിന്നിലെന്നും ഫേസ്‌ബുക്കിലൂടെ അറിയിച്ചു
![ആരോപണങ്ങളെ നിസാരമായി കാണുന്നില്ല: ഡബ്ല്യുസിസിയെ പിന്തുണച്ച് പാർവതി തിരുവോത്ത് parvathy ആരോപണങ്ങളെ നിസാരമായി കാണുന്നില്ല ഡബ്ല്യുസിസി ഡബ്ല്യുസിസിയെ പിന്തുണച്ചു പാർവതി തിരുവോത്ത് വിമൻ ഇൻ സിനിമാ കലക്‌ടീവ് സംവിധായിക വിധു വിൻസെന്‍റ് ഫ്രഞ്ച് തത്ത്വചിന്തകനും നോവലിസ്റ്റുമായ ആൽബർട്ട് കാമ്യു പുരുഷാധിപത്യ ഗുണ്ടകൾ Actress Parvathy Thiruvoth allegations upon WCC women in cinema collective vidhu vincent parvathy wcc patriarchial goons](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7930482-thumbnail-3x2-parvathy.jpg)
"ശൈത്യകാലത്തിന്‍റെ മധ്യത്തില്‍, ഞാന്‍ കണ്ടെത്തി, എന്‍റെ ഉള്ളിലുള്ള കീഴടക്കാനാകാത്ത ഒരു വേനലിനെ. അത് എന്നെ സന്തോഷവതിയാക്കി. അതു പറയുന്നത് ഈ ലോകം എന്നെ തളര്‍ത്താന്‍ ശ്രമിച്ചാലും, എന്‍റെ ഉള്ളിൽ, അതിനേക്കാൾ ശക്തമായ ഒന്നുണ്ടെന്നാണ്- കുറച്ച് മികച്ചതായ, തിരിച്ചു പോരാടാൻ ശക്തിയുള്ള ഒന്ന്," പാർവതി കുറിച്ചു.
വിധു വിൻസെന്‍റിന്‍റെ വെളിപ്പെടുത്തലുകളെ നിസാരമായി കാണുകയാണെന്ന് പോസ്റ്റിന് ഒരാൾ കമന്‍റ് നൽകിയപ്പോൾ, വിഷയത്തെ ഗൗരവമായാണ് കാണുന്നതെന്ന് പാർവതി മറുപടി നൽകി. ഇത് വ്യക്തിപരമായ കാര്യങ്ങൾക്കും അതീതമാണ്. പുരുഷാധിപത്യ ഗുണ്ടകൾ കളിക്കുന്ന ഗെയിമായതിനാൽ അവരോടാണ് പോരാട്ടമെന്നും ഒരു ആരോപണങ്ങളും നിസാരമെന്ന് പറഞ്ഞ് ഉപേക്ഷിക്കില്ലെന്നും പാർവതി വ്യക്തമാക്കി.