ശക്തമായ കഥാപാത്രങ്ങളിലൂടെയും വ്യക്തമായ നിലപാടുകളിലൂടെയും എന്നും കൈയ്യടി നേടിയിട്ടുള്ള മലയാളത്തിലെ നടിമാരില്‍ ഒരാളാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് കൂടിയായ പാര്‍വതി തിരുവോത്ത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് പാര്‍വതിയുടെ ടോപ്‌ലെസ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. ദി അണ്‍റാവല്‍ സീരിസിന്‍റെ മൂന്നാം ഘട്ടത്തിന്‍റെ ഭാഗമായി പകര്‍ത്തിയ ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്.
ടോപ്‌ലെസ്സായി പാര്‍വതി, ദി അണ്‍റാവല്‍ സീരിസ് ഏറ്റെടുത്ത് സോഷ്യല്‍മീഡിയ - parvathy thiruvoth latest photoshoot
ട്രാന്‍സ് ജെന്‍ഡര്‍ മേക്കപ്പ് ആര്‍ട്ടിസ് സാംസണ്‍ ലേയും പാര്‍വതിക്കൊപ്പമുണ്ട്. ജീസ് ജോണാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്
ടോപ് ലെസ് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. ട്രാന്‍സ് ജെന്‍ഡര്‍ മേക്കപ്പ് ആര്‍ട്ടിസ് സാംസണ്‍ ലേയും പാര്‍വതിക്കൊപ്പമുണ്ട്. സാംസണിനോട് ചേര്‍ന്നിരിക്കുന്ന പാര്‍വതിയെയാണ് ചിത്രത്തില്‍ കാണുന്നത്. ജീസ് ജോണാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. സാംസണ്‍ ലേയാണ് മേക്കപ്പ്.
നടി കേതികയ്‌ക്കൊപ്പമുള്ള മറ്റൊരു ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നാളുകള്‍ക്ക് മുമ്പ് പാര്‍വതി പങ്കുവെച്ചിരുന്നു. ടോം ബോയിഷ് ലുക്കിലായിരുന്നു പാര്‍വതി അന്ന് ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടത്.