കേരളം

kerala

ETV Bharat / sitara

വേടന്‍റെ പോസ്റ്റിന് നല്‍കിയ ലൈക്ക് തിരിച്ചെടുത്ത്, മാപ്പ് പറഞ്ഞ് നടി പാര്‍വതി തിരുവോത്ത് - Actress Parvathy Thiruvoth news

മാപ്പ് നൽകാനും ലൈംഗിക പീഡനത്തിന്‍റെ ആഘാതത്തിൽ നിന്നും മുക്തി നേടാനുമുള്ള അവകാശം അതിനെ അതിജീവിച്ചവർക്ക് മാത്രമാണുള്ളതെന്നും പാര്‍വതി തിരുവോത്ത് കുറിച്ചു

Actress Parvathy Thiruvoth apologizes for 'Like'  വേടന്‍റെ പോസ്റ്റിന് നല്‍കിയ ലൈക്ക് തിരിച്ചെടുത്ത്, മാപ്പ് പറഞ്ഞ് നടി പാര്‍വതി തിരുവോത്ത്  നടി പാര്‍വതി തിരുവോത്ത്  നടി പാര്‍വതി തിരുവോത്ത് വാര്‍ത്തകള്‍  നടി പാര്‍വതി തിരുവോത്ത് പോസ്റ്റുകള്‍  നടി പാര്‍വതി തിരുവോത്ത് ഫോട്ടോകള്‍  Actress Parvathy Thiruvoth  Actress Parvathy Thiruvoth news  Actress Parvathy Thiruvoth photos
വേടന്‍റെ പോസ്റ്റിന് നല്‍കിയ ലൈക്ക് തിരിച്ചെടുത്ത്, മാപ്പ് പറഞ്ഞ് നടി പാര്‍വതി തിരുവോത്ത്

By

Published : Jun 14, 2021, 7:04 PM IST

മീടു ആരോപണം നേരിടുന്ന മലയാളി റാപ്പര്‍ ഹിരണ്‍ ദാസ് മുരളി എന്ന വേടന്‍ മാപ്പ് അറിയിച്ചുകൊണ്ട് കുറിച്ച ഫേസ്‌ബുക്ക് പോസ്റ്റിന് പാര്‍വതി തിരുവോത്ത്, ജിയോ ബേബി തുടങ്ങിയവര്‍ ലൈക്ക് നല്‍കിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി പാര്‍വതി.

എല്ലാത്തിനെയും അതിജീവിച്ച് വേടനെതിരെ ധീരമായി സംസാരിച്ച എല്ലാവരോടും ആത്മാര്‍ഥമായി മാപ്പ് ചോദിക്കുന്നുവെന്നും നല്‍കിയ ലൈക്ക് തിരിച്ചെടുത്തതായും ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തിറക്കിയ പ്രസ്‌താവനയില്‍ പാര്‍വതി പറഞ്ഞു.

പാര്‍വതിയുടെ കുറിപ്പ്

'ആരോപണവിധേയനായ ഗായകൻ വേടനെതിരെ ധീരമായി സംസാരിച്ച സര്‍വൈവേഴ്‌സിനോട് ഞാൻ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. പല പുരുഷന്മാരും തങ്ങള്‍ ചെയ്‌തത് തെറ്റാണെന്ന് അംഗീകരിക്കുന്നില്ല. എന്നാല്‍ വേടന്‍ തെറ്റ് സമ്മതിച്ചതിനാലാണ് ഞാൻ അദ്ദേഹത്തിന്‍റെ ക്ഷമാപണ പോസ്റ്റിന് ലൈക്ക് നല്‍കിയത്. അത് ആഘോഷിക്കേണ്ട ഒന്നല്ലെന്ന് എനിക്ക് വ്യക്തമായി അറിയാം.

കേസുമായി മുന്നോട്ട് പോകുമ്പോൾ അതിജീവിച്ചവരെ ബഹുമാനിക്കേണ്ടത് പരമപ്രധാനമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതിനാല്‍ ഞാന്‍ ലൈക്ക് പിന്‍വലിച്ചു. മാത്രമല്ല അയാളുടെ ക്ഷമാപണം ആത്മാർഥമായിരുന്നില്ലെന്ന് സര്‍വൈവേഴ്‌സ് പറഞ്ഞു. ഞാൻ തിരുത്തുന്നു. മാപ്പ് നൽകാനും ലൈംഗിക പീഡനത്തിന്‍റെ ആഘാതത്തിൽ നിന്നും മുക്തി നേടാനുമുള്ള അവകാശം അതിനെ അതിജീവിച്ചവർക്ക് മാത്രമാണുള്ളതെന്ന് ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നു.' വുമണ്‍ ഇന്‍ സിനിമ കലക്ടീവ് അംഗം കൂടിയായ പാര്‍വതി തിരുവോത്ത് കുറിച്ചു.

Also read:വേടന്‍റെ മാപ്പുപറച്ചിലിന് ലൈക്ക് അടിച്ച പാര്‍വതി അടക്കമുള്ള സിനിമാപ്രവര്‍ത്തകര്‍ക്കെതിരെ പ്രതിഷേധം

താരത്തിന്‍റെ മാപ്പപേക്ഷക്കെതിരെയും നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. സെലക്ടീവ് ഫെമിനിസം കാണിക്കുന്നതിനോട് പുച്ഛം തോന്നുന്നുവെന്ന് ചിലര്‍ കുറിച്ചപ്പോള്‍ മറ്റ് ചിലര്‍ താരത്തെ അനുകൂലിച്ചും രംഗത്തെത്തി.

ABOUT THE AUTHOR

...view details