കേരളം

kerala

By

Published : Sep 24, 2020, 11:50 AM IST

ETV Bharat / sitara

ത്രിമൂർത്തികളിലെ കലാകാരി പദ്‌മിനിയുടെ ഓർമകൾക്ക് 14 വർഷം

വിശ്വവിഖ്യാതരായ തിരുവിതാംകൂർ സഹോദരിമാരായ ലളിത-പദ്‌മിനി-രാഗിണിമാരിലെ രണ്ടാമത്തെ സഹോദരി പദ്‌മിനി വിടവാങ്ങിയിട്ട് ഇന്നേക്ക് 14 വർഷം.. നർത്തകിക്ക് പുറമെ, തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലായി 250ഓളം ചിത്രങ്ങളിൽ അഭിനയിച്ചു.

ലളിത-പദ്‌മിനി-രാഗിണി  ലളിത പദ്‌മിനി രാഗിണി  ത്രിമൂർത്തികളിലെ രണ്ടാം സഹോദരി പദ്‌മിനി  തിരുവിതാംകൂര്‍ സഹോദരിമാര്‍  14-ാം ഓർമദിനം  തിരുവിഡൈമരുതൂർ മഹാലിംഗം പിള്ള  ചാർലി ചാപ്ലിൻ  എൻ. എസ് കൃഷ്‌ണൻ  കൽപന സിനിമ  തില്ലാന മോഹനമ്പാൾ  പദ്‌മിനിയുടെ മരണം  ലയാളത്തിന്‍റെ സ്വന്തം ശോഭന  ശോഭന സഹോദരി പുത്രി  നടി സുകുമാരിയുടെ അടുത്ത ബന്ധു  പദ്‌മിനിയുടെ ഓർമകൾക്ക് 14 വർഷം  ത്രിമൂർത്തി  തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ  actress padmini  in memory of actress padmini  actress Padmini death anniversary  ragini- padmini- lalitha  14th death anniversary  old malayalam actress death day  versatile actress memory day  thiruvithamkur sisters  thiruvithamkur sahodharimar  travankore sisters
പദ്‌മിനിയുടെ ഓർമകൾക്ക് 14 വർഷം

പതിറ്റാണ്ടുകൾ കുറച്ചുകൂടി പിന്നോട്ട് നീങ്ങണം, വിശ്വവിഖ്യാതരായ ആ മൂന്ന് സഹോദരികളെ അടുത്തറിയാൻ. നാൽപ്പത് വർഷത്തോളം കലാനൈപുണ്യം കൊണ്ട് ഇന്ത്യൻ സിനിമയിൽ മൂവരും ചെലുത്തിയിരുന്നത് ശക്തമായ സാന്നിധ്യം. 'തിരുവിതാംകൂര്‍ സഹോദരിമാര്‍' എന്ന പേരിൽ ലോകമെമ്പാടും അറിയപ്പെട്ട ലളിത-പദ്‌മിനി-രാഗിണിമാര്‍ അഭിനയത്തിൽ മാത്രമല്ല, നൃത്തത്തിലും കലാമികവ് അടയാളപ്പെടുത്തിയവരാണ്. ഇന്ന് ത്രിമൂർത്തികളിലെ രണ്ടാം സഹോദരി പദ്‌മിനിയുടെ 14-ാം ഓർമദിനം.

1932 ജൂൺ 12ന് ശ്രീ തങ്കപ്പൻ പിള്ളയുടെയും സരസ്വതി അമ്മയുടെയും മകളായി തിരുവിതാംകൂറിൽ ജനിച്ചു. തിരുവിഡൈമരുതൂർ മഹാലിംഗം പിള്ളയാണ് മൂന്ന് സഹോദരിമാരുടെയും ഭരതനാട്യത്തിലെ ഗുരു. കേരളനടനവും കഥകളിയും സ്വായത്തമാക്കിയത് ഗുരു ഗോപിനാഥിൽ നിന്നായിരുന്നു. തുടർന്ന്, ഇന്ത്യൻ സിനിമയുടെ ചാർലി ചാപ്ലിൻ എന്നറിയപ്പെടുന്ന എൻ. എസ് കൃഷ്‌ണൻ, പദ്‌മിനിയുടെ നൃത്തം കാണുകയും സിനിമയിലേക്കുള്ള കലാകാരിയുടെ രംഗപ്രവേശനത്തിന് വഴിയൊരുക്കുകയുമായിരുന്നു.

ലളിത-പദ്‌മിനി-രാഗിണിമാരിലെ രണ്ടാമത്തെ സഹോദരി പദ്‌മിനിയുടെ ഓർമദിനം

പതിനാറാം വയസിലാണ് പദ്‌മിനിയുടെ അഭിനേത്രിയായുള്ള അരങ്ങേറ്റം. 1948ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രം കൽപനയിൽ ഒരു നർത്തകിയുടെ വേഷമായിരുന്നു താരത്തിന്. പിന്നീട്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിൽ അഭിനയിച്ച കലാകാരി തമിഴിലാണ് ഏറ്റവും കൂടുതൽ സാന്നിധ്യമറിയിച്ചത്. വേതാള ഉലകം, മോഹിനി, ഭക്ത ജന, ഗോകുലദാസി, വഞ്ചിക്കോട്ടൈ വാളിഭന്‍, പണം, രാജാ റാണി, ഇരു മലര്‍കള്‍, സരസ്വതി ശഭദം, പേസും ദൈവം, ചിത്തി, വിയറ്റ്നാം വീട്, പുനർജന്മം, റിക്ഷാക്കാരന്‍, ദൈവപിറവി, കണ്‍കണ്ട ദൈവം തുടങ്ങി നിരവധി ചിത്രങ്ങളിൽ പദ്‌മിനി അഭിനയിച്ചിട്ടുണ്ട്. 1968ൽ ശിവാജി ഗണേശൻ ചിത്രം തില്ലാന മോഹനമ്പാളിൽ നർത്തകിയായി വേഷമിട്ട പദ്‌മിനിയുടെ അവതരണം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ കഥാപാത്രമായിരുന്നു. സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യമുള്ള ചിത്രത്തിൽ മുഖ്യവേഷമായിരുന്നു കലാകാരിയുടേത്.

ഹിന്ദിയിൽ അമർ ദീപ്, പായൽ, പർദേശി, രാമായൺ, മഹാഭാരത്, ഔരത്, രാഗിണി എന്നിങ്ങനെ ഒട്ടേറെ സിനിമകളിൽ അവർ നിർണായക കഥാപാത്രങ്ങളുമായെത്തി. തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലുമായി 250ലധികം ചിത്രങ്ങളുടെ ഭാഗമായിരുന്ന നടിയെ മലയാളിക്ക് പരിചയം 1933ലെ മാർത്താണ്ഡ വർമ, ചന്ദ്രിക, അമ്മ, അധ്യാപിക, ഗുരുദേവൻ, നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, വിവാഹിത, ശബരിമല ശ്രീ ധർമശാസ്‌ത്രാ ചിത്രങ്ങളിലൂടെയാണ്.

രാജ്യത്തിന് പുറത്തും തന്‍റെ കലാമികവ് മാറ്റുരച്ച് ഇന്ത്യൻ ചലച്ചിത്രമേഖലക്കും കലാരംഗത്തിനും അവർ അഭിമാനമായിട്ടുണ്ട്. സിൻഹള. റഷ്യൻ, ഫ്രഞ്ച് ഭാഷകളിലാണ് പദ്‌മിനി അഭിനയിച്ചിട്ടുള്ളത്. അഭിനയിച്ച ഭൂരിഭാഗം ചിത്രങ്ങളിലും താരം ശോഭിച്ചത് നർത്തകിയുടെ കഥാപാത്രങ്ങളിലൂടെയായിരുന്നു. ഡോക്ടര്‍ രാമചന്ദ്രനുമായുള്ള വിവാഹത്തിന് ശേഷം അവർ അമേരിക്കയിലേക്ക് പോയതിനാൽ കലാരംഗത്ത് നിന്ന് വിട്ടു നിന്നു. എന്നാൽ, 1984ൽ നോക്കെത്താദൂരത്ത് കണ്ണും നട്ട് ചിത്രങ്ങളിലൂടെ തിരിച്ചുവരവ് നടത്തി. ജെ. ശശികുമാര്‍ സംവിധാനം ചെയ്‌ത ഡോളര്‍ എന്ന ചിത്രമാണ് താരത്തിന്‍റെ അവസാനചിത്രം. 2006 സെപ്റ്റംബര്‍ 24ന് തമിഴ്‌നാട്ടിൽ വച്ചായിരുന്നു പദ്‌മിനിയുടെ മരണം. നടി സുകുമാരിയുടെ അടുത്ത ബന്ധുവാണ് പദ്‌മിനി. കൂടാതെ, ഇവരുടെ സഹോദരി പുത്രിയാണ് മലയാളത്തിന്‍റെ സ്വന്തം ശോഭന.

ABOUT THE AUTHOR

...view details