ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫഹദ് ഫാസില്‍ ചിത്രമാണ് മാലിക്ക്. ടേക്ക് ഓഫ് എന്ന ഹിറ്റിന് ശേഷം മാഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം. ഇപ്പോള്‍ ചിത്രത്തിലെ നടി നിമിഷ സജയന്‍റെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. നരച്ച മുടിയും ചുളിഞ്ഞ മുഖവുമായി വൃദ്ധയായാണ് നിമിഷ മോഷന്‍ പോസ്റ്ററില്‍ ഉള്ളത്. റോസ്ലിന്‍ എന്നാണ് നിമിഷയുടെ കഥാപാത്രത്തിന്‍റെ പേര്.
ഏത് ഗെറ്റപ്പും തനിക്ക് ഇണങ്ങുമെന്ന് വീണ്ടും തെളിയിച്ച് നിമിഷ സജയന്‍ - ടേക്ക് ഓഫ്
മഹേഷ് നാരായണന്‍ ഒരുക്കുന്ന ഫഹദ് ഫാസില്‍ ചിത്രം മാലിക്കില്‍ നരച്ച മുടിയും ചുളിഞ്ഞ മുഖവുമായി വൃദ്ധയായാണ് നിമിഷ എത്തുന്നത്
സുലൈമാന്‍ മാലിക്കായാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്. വയോധികനായുള്ള ഫഹദിന്‍റെ മേക്ക്‌ഓവറും ശ്രദ്ധനേടിയിരുന്നു. ബിജു മേനോന്‍, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, ചന്തുനാഥ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 25 കോടി മുതല്‍ മുടക്കില്‍ ആന്‍റോ ജോസഫാണ് ചിത്രം നിര്‍മിക്കുന്നത്. പഴയകാല നായികയായ ജലജയും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജലജയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവുകൂടിയാണ് മാലിക്ക്.
വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍ എന്നിവരാണ് ചിത്രത്തിന്‍റെ സൗണ്ട് ഡിസൈന്‍ നിര്‍വഹിക്കുന്നത്. അന്‍വര്‍ അലിയാണ് ഗാന രചന. മഹേഷ് നാരായണ്‍ തന്നെയാണ് ചിത്രത്തിന്‍റെ എഡിറ്റിങും നിര്‍വഹിക്കുന്നത്. സാനു വര്‍ഗീസാണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാമാണ് സംഗീതം നിര്‍വഹിക്കുന്നത്. ചിത്രം ഏപ്രില്‍ 22ന് തിയേറ്ററുകളിലെത്തും. ആന്‍റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.