തെലുങ്ക് യുവനടി നിഹാരിക കോനിഡേലക്ക് മാംഗല്യം - നിഹാരിക കോനിഡേലക്ക് മാംഗല്യം
ടെക് മഹീന്ദ്രയില്‍ ജോലി ചെയ്യുന്ന ചൈതന്യ ജൊന്നലഗെഡ്ഡയാണ് വരൻ
തെലുങ്ക് നടനും നിർമാതാവുമായ നാഗേന്ദ്ര ബാബുവിന്‍റെ മകളും യുവനടിയും മോഡലുമായ നിഹാരിക കോനിഡേലയുടെ വിവാഹ നിശ്ചയം നടന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഹൈദരാബാദിലെ ഒരു സ്വകാര്യ ഹോട്ടലിലായിരുന്നു ചടങ്ങുകൾ നടന്നത്. ടെക് മഹീന്ദ്രയില്‍ ജോലി ചെയ്യുന്ന ചൈതന്യ ജൊന്നലഗെഡ്ഡയാണ് വരൻ. ചടങ്ങിൽ ഏറ്റവുമടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ചിരഞ്ജീവി, രാം ചരൺ, അല്ലു അർജുൻ, സായ് ധരം തേജ് തുടങ്ങിയ തെലുങ്ക് സൂപ്പര്‍ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഡിസംബറിലായിരിക്കും വിവാഹം. യുവനടന്‍ വരുണ്‍ തേജാണ് നിഹാരികയുടെ സഹോദരന്‍. തെലുങ്ക് സൂപ്പർതാരങ്ങളായ ചിരഞ്ജീവിയുടെയും പവൻ കല്യാണിന്‍റെയും അനന്തിരവളാണ് നിഹാരിക. അവതാരികയായാണ് നിഹാരിക സിനിമാ ജീവിതം ആരംഭിച്ചത്. ഒക മനസുവാണ് തെലുങ്കിലെ ആദ്യ ചിത്രം. ഒരു നല്ല നാൾ പാത്ത് സൊൽറേൻ, ഹാപ്പി വെഡിങ്ങ്, സൂര്യകാന്തം എന്നീ ചിത്രങ്ങളിലും നിഹാരിക അഭിനയിച്ചിട്ടുണ്ട്. സൈറാ നരസിംഹ റെഡ്ഡിയിലും ഒരു ശ്രദ്ധേയ കഥാപാത്രത്തെ നിഹാരിക അവതരിപ്പിച്ചിട്ടുണ്ട്.