പ്രിയനടി നസ്രിയയുടെ ദീപാവലി ആഘോഷ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറയുന്നത്. നസ്രിയയുടെ പ്രിയ കൂട്ടുകാരിയും സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍റെ ഭാര്യയുമായ അലീന അല്‍ഫോണ്‍സ് പുത്രനൊപ്പമായിരുന്നു ഇത്തവണ നസ്രിയയുടെ ദീപാവലി ആഘോഷം. ദീപാവലി ആശംകള്‍ നേര്‍ന്നുകൊണ്ട് ഇരുവരുടെയും ചിത്രങ്ങള്‍ നസ്രിയ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്‌തു. 'പ്രിയപ്പെട്ടവള്‍ക്കൊപ്പം' എന്നാണ് നസ്രിയ ഫോട്ടോക്ക് അടിക്കുറിപ്പായി എഴുതിയത്. ഇരുവരും പീച്ച് നിറത്തിലുള്ള ഒരേ ഡിസൈനിലുള്ള ചുരിദാര്‍ സെറ്റായിരുന്നു ധരിച്ചത്. ഡ്രസ്സില്‍ ട്വിന്നിങ് നടത്തികൊണ്ട് മുമ്പും അലീനക്കൊപ്പമുള്ള ഫോട്ടോകള്‍ നസ്രിയ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
പ്രിയകൂട്ടുകാരിക്കൊപ്പം നസ്രിയയുടെ ദീപാവലി ആഘോഷം - nazriya diwali celebration
നസ്രിയയുടെ പ്രിയ കൂട്ടുകാരിയും സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍റെ ഭാര്യയുമായ അലീന അല്‍ഫോണ്‍സ് പുത്രനൊപ്പമായിരുന്നു ഇത്തവണ നസ്രിയയുടെ ദീപാവലി ആഘോഷം

നസ്രിയയുടെ കരിയർ തന്നെ മാറ്റി മറിച്ച ചിത്രമായിരുന്നു 2013ൽ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്‌ത നേരം. നിവിൻ പോളി നായികനായി എത്തിയ ചിത്രം വൻ വിജയമായിരുന്നു. നസ്രിയയുടെ ജീന എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴിലും ചിത്രം ഒരുക്കിയിരുന്നു. സിനിമ പോലെ തന്നെ നേരത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും നേരത്തിലെ ഗാനങ്ങൾ പ്രേക്ഷകർ മൂളി നടക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് നസ്രിയ തെലുങ്ക് സിനിമയിലേക്ക് അഭിനയ അരങ്ങേറ്റം നടത്താനൊരുങ്ങുന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. നാനിക്കൊപ്പമാണ് നസ്രിയയുടെ അരങ്ങേറ്റം. ഇതുവരെ പേരിടാത്ത ചിത്രം സംവിധാനം ചെയ്യുന്നത് വിവേക് ആത്രേയയാണ്. ചിത്രത്തിന്‍റെ ടൈറ്റില്‍ നവംബര്‍ 21ന് പ്രഖ്യാപിക്കും.