എറണാകുളം: അപ്പു ഭട്ടതിരിയുടെ ആദ്യ സംവിധാന സംരംഭമായ നിഴലിന്‍റെ ചിത്രീകരണത്തിനായി തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര കൊച്ചിയിലെത്തി. ചിത്രീകരണത്തിനായി നടി 25 ദിവസം കൊച്ചിയിൽ തുടരുമെന്നാണ് റിപ്പോർട്ടുകൾ. രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയ പല സിനിമകളുടെയും, നിരവധി ഹിറ്റ് സിനിമകളുടെയും എഡിറ്ററാണ് അപ്പു ഭട്ടതിരി.
നിഴലിന്‍റെ ചിത്രീകരണത്തിനായി നയന്‍സ് കൊച്ചിയില്‍
ത്രില്ലര്‍ സ്വഭാവമുള്ള നിഴലില്‍ നടന്‍ കുഞ്ചാക്കോ ബോബനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അപ്പു ഭട്ടതിരിയാണ് സംവിധാനം
എസ്.സഞ്ജീവാണ് തിരക്കഥ ഒരുക്കുന്നത്. ആന്‍റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത്ത്.എം.പിള്ള, ബാദുഷ, സംവിധായകൻ ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സിനിമയുടെ ചിത്രീകരണം എറണാകുളത്ത് നടക്കുന്നത്.
ഇൻഡോർ രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. ത്രില്ലർ സ്വഭാവമുള്ള സിനിമയാണ് നിഴലെന്ന് സംവിധായകൻ അപ്പു ഭട്ടതിരി പറഞ്ഞു. ദീപക്.ഡി.മേനോൻ ഛായാഗ്രാഹണവും, സൂരജ്.എസ്.കുറുപ്പ് സംഗീത സംവിധാനവും നിർവഹിക്കും. അപ്പു ഭട്ടതിരിയും അരുൺ ലാലും ചേർന്നാണ് എഡിറ്റിങ് ചെയ്യുന്നത്. സൗണ്ട് ഡിസൈനിങ് അഭിഷേക്.എസ്.ഭട്ടതിരിയും, ടൈറ്റിൽ ഡിസൈൻ നാരായണ ഭട്ടതിരിയും നിർവഹിക്കും. സ്റ്റെഫി സേവ്യറാണ് വസ്ത്രാലങ്കാരം. ലൗ ആക്ഷൻ ഡ്രാമയാണ് നയൻതാര ഏറ്റവും ഒടുവിൽ അഭിനയിച്ച മലയാള സിനിമ.