ലോക്ക് ഡൗണിൽ സിനിമാ- ടെലിവിഷൻ മേഖലയും പൂർണ സംതഭനത്തിൽ ആയിരുന്നു. ചിത്രീകരണങ്ങൾ മുടങ്ങിയതോടെ താരങ്ങളും അണിയറപ്രവർത്തകരുമെല്ലാം വീടിനുള്ളിലേക്ക് ഒതുങ്ങി. എന്നാൽ രാജ്യത്തെ ലോക്ക് ഡൗൺ പിൻവലിച്ചുകൊണ്ട് നിയന്ത്രണങ്ങളോടെയും സുരക്ഷാ ക്രമീകരണങ്ങളോടെയും തങ്ങളുടെ ജോലിയിലേക്ക് വീണ്ടും ആളുകൾ പ്രവേശിച്ചിരിക്കുന്നു. അടച്ചുപൂട്ടലിന് ശേഷമുള്ള ആദ്യ ഷൂട്ടിങ്ങ് വിശേഷം നടി നവ്യാ നായരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ലോക്ക് ഡൗണിന് ശേഷമുള്ള ചിത്രീകരണത്തിന് മേക്കപ്പ് ധരിച്ചുനിൽക്കുന്ന ചിത്രമാണ് നവ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ടെലിവിഷൻ പരിപാടിയുടെ ചിത്രീകരണത്തിന് വേണ്ടിയാണ് താരം തയ്യാറായിരിക്കുന്നത്.
ലോക്ക് ഡൗണിന് ശേഷം ഷൂട്ടിലേക്ക്; ചിത്രം പങ്കുവെച്ച് നടി നവ്യാ നായർ - post lock down shoot
ലോക്ക് ഡൗണിന് ശേഷമുള്ള ആദ്യ ഷൂട്ടിങ്ങ് വിശേഷമാണ് നടി നവ്യ നായർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്
ലോക്ക് ഡൗണിന് ശേഷം ഷൂട്ടിലേക്ക്
നവ്യ പോസ്റ്റ് ചെയ്‌ത ചിത്രത്തിന് നടി ആൻ അഗസ്റ്റിനും കവിതാ നായരും കമന്‍റ് ചെയ്‌തിട്ടുണ്ട്. വിവാഹത്തിന് ശേഷം അഭിനയജീവിതത്തിൽ സജീവമല്ലാതിരുന്ന നടി നവ്യാ നായർ ഒരുത്തീയെന്ന ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. വി.കെ പ്രകാശാണ് ഒരുത്തീ സംവിധാനം ചെയ്യുന്നത്. വ്യത്യസ്‌ത കഥാപാത്രവുമായി എത്തുന്ന താരത്തിന്‍റെ പുതിയ ചിത്രത്തിനായി ആരാധകരും ഏറെ പ്രതീക്ഷയിലാണ്.