കമ്മട്ടിപ്പാടത്തിലെ അനിത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വെള്ളിത്തിരയില്‍ എത്തിയ നായികയാണ് നടിയും മോഡലുമായ ഷോണ്‍ റോമി. കമ്മട്ടിപ്പാടം കണ്ടവര്‍ക്ക് മറക്കാനാവില്ല ഷോണിനെ. പിന്നീട് താരത്തിനെ കാണുന്നത് പൃഥ്വിരാജ് ചിത്രം ലൂസിഫറിലാണ്. മുഴുനീള കഥാപാത്രമായിരുന്നു ഷോണിന്‍റേത്. ഇപ്പോള്‍ താരം തന്‍റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്.
നിറങ്ങളില്‍ നീരാടി ഷോണ്‍ റോമി - shaun romy latest photoshoot
മനുഷ്യകടത്തിനും ലൈംഗിക ചൂഷണത്തിനുമെതിരെ മനുഷ്യാവകാശ പ്രവര്‍ത്തക പത്മശ്രീ സുനിത കൃഷ്ണന്‍ നടത്തുന്ന സ്ഥാപനമായ പ്രജ്വലയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു ഷോണ്‍ റോമിയുടെ ഫോട്ടോഷൂട്ട്

വിവിധ നിറങ്ങളിലുള്ള പെയിന്‍റില്‍ കുളിച്ച് നഗ്നയായി നില്‍ക്കുന്ന തരത്തിലാണ് ഫോട്ടോ. മനുഷ്യകടത്തിനും ലൈംഗീക ചൂഷണത്തിനുമെതിരെ മനുഷ്യാവകാശ പ്രവര്‍ത്തക പത്മശ്രീ സുനിത കൃഷ്ണന്‍ നടത്തുന്ന സ്ഥാപനമായ പ്രജ്വലയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു താരത്തിന്‍റെ ഫോട്ടോഷൂട്ട്. പ്രിന്‍റട് പ്രിന്‍സസ് പ്രോജക്ടിന്‍റെ കീഴിലാണ് ഫോട്ടോ ഷൂട്ട് നടത്തിയത്. ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം മുഴുവന്‍ മനുഷ്യകടത്തിനും ലൈംഗീക ചൂഷണത്തിനും ഇരയായവരെ സംരക്ഷിക്കുന്നതിനാണ് ചിലവഴിക്കുന്നതെന്നും ഷോണ്‍ ചിത്രത്തോടൊപ്പം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നിക്ക് സാഗ്ലിംബെനിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.