കേരളം

kerala

ETV Bharat / sitara

മിയയെ അതിസുന്ദരിയാക്കിയ ലോങ് ഫിഷ് ടെയില്‍ ഗൗണ്‍ തയ്യാറാക്കിയത് 487 മണിക്കൂറുകള്‍കൊണ്ട് - യുവനടി മിയ

ക്ലാസിക് ഗൗണ്‍ എന്നായിരുന്നു മിയക്ക് വേണ്ടി തയ്യാറാക്കിയ വിവാഹവസ്ത്രത്തിന് ലേബല്‍ എം ഡിസൈനേഴ്സ് നല്‍കിയ പേര്. 10 വിദഗ്ദരായ ആളുകള്‍ 487 മണിക്കൂറുകള്‍ കൊണ്ടാണ് മുഴുവന്‍ ഹാന്‍ഡ് വര്‍ക്കുകളുള്ള ഈ ഗൗണ്‍ ഇത്രമനോഹരമായി ഒരുക്കിയതെന്ന് ലേബല്‍ എം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

actress miya wedding gown details  മിയയെ അതിസുന്ദരിയാക്കിയ ലോങ് ഫിഷ് ടെയില്‍ ഗൗണ്‍ തയ്യാറാക്കിയത് 487 മണിക്കൂറുകള്‍കൊണ്ട്  മിയ ജോര്‍ജിന്‍റെ വിവാഹം  യുവനടി മിയ  ക്ലാസിക് ഗൗണ്‍
മിയയെ അതിസുന്ദരിയാക്കിയ ലോങ് ഫിഷ് ടെയില്‍ ഗൗണ്‍ തയ്യാറാക്കിയത് 487 മണിക്കൂറുകള്‍കൊണ്ട്

By

Published : Sep 13, 2020, 4:20 PM IST

മലയാളത്തിന്‍റെ യുവനടി മിയ ജോര്‍ജിന്‍റെ വിവാഹമായിരുന്നു ഇന്നലെ. വ്യവസായിയായ അശ്വിന്‍ ഫിലിപ്പാണ് താരത്തെ മിന്നുചാര്‍ത്തിയത്. എറണാകുളം സെന്‍റ് മേരീസ് ബസലിക്കയില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹചടങ്ങിനെത്തിയ എല്ലാവരുടെയും ശ്രദ്ധ മിയയെ അതീവസുന്ദരിയാക്കിയ സ്വര്‍ണ്ണനിറത്തിലുള്ള ഫിഷ് ടെയില്‍ ഗൗണിലായിരുന്നു. ഹാന്‍ഡ് വര്‍ക്ക് ചെയ്ത ഗൗണില്‍ മിയ മാലാഖയെ പോലെയായിരുന്നു. ലേബല്‍ എം ഡിസൈനേഴ്സാണ് മിയയുടെ വിവാഹവസ്ത്രം ഒരുക്കിയത്. ലോങ് ഫിഷ് ടെയില്‍ ഗൗണിനൊപ്പം നീളന്‍ എംബ്രോയ്ഡഡ് വെയിലുമുണ്ടായിരുന്നു. ക്ലാസിക് ഗൗണ്‍ എന്നായിരുന്നു താരത്തിന് വേണ്ടി തയ്യാറാക്കിയ വിവാഹവസ്ത്രത്തിന് ലേബല്‍ എം ഡിസൈനേഴ്സ് നല്‍കിയ പേര്. 10 വിദഗ്ദരായ ആളുകള്‍ 487 മണിക്കൂറുകള്‍ കൊണ്ടാണ് മുഴുവന്‍ ഹാന്‍ഡ് വര്‍ക്കുകളുള്ള ഈ ഗൗണ്‍ ഇത്രമനോഹരമായി ഒരുക്കിയതെന്ന് ലേബല്‍ എം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. വിദേശത്ത് നിന്നുമെത്തിച്ച പൂക്കള്‍ കൊണ്ടൊരുക്കിയ ബൊക്കെയാണ് മിയയുടെ കൈയിലുണ്ടായിരുന്നത്. നേവി ബ്ലൂ നിറത്തിലുള്ള കോട്ടും സ്യൂട്ടുമണിഞ്ഞ് റോയല്‍ ലുക്കിലായിരുന്നു വരന്‍ അശ്വിന്‍ എത്തിയത്.

ടെലിവിഷനിലൂടെ അഭിനയം തുടങ്ങി പിന്നീട് സഹനടിയായും നായികയായും സിനിമയിലെത്തിയ താരമാണ് മിയ. ജിമി ജോര്‍ജ് എന്നാണ് യഥാര്‍ഥ പേരെങ്കിലും മിയ എന്ന പേരിലാണ് നടി അറിയപ്പെടുന്നത്. വിവാഹം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ലളിതമായിട്ടായിരുന്നു നടത്തിയത്. കര്‍ദ്ദിനാള്‍ മാര്‍.ജോര്‍ജ്ജ് ആലഞ്ചേരിയാണ് ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചത്. സെപ്റ്റംബര്‍ പന്ത്രണ്ടിന് ഉച്ചയ്ക്ക് 2.30ന് തുടങ്ങിയ വിവാഹ ചടങ്ങുകള്‍ യൂട്യൂബില്‍ ലൈവായി സംപ്രേഷണം ചെയ്തിരുന്നു. മിയയുടെയും അശ്വിന്‍റെയും അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും അടക്കം 20 പേരാണ് ചടങ്ങിനെത്തിയിരുന്നത്. വൈകിട്ട് തന്നെ വിവാഹസല്‍ക്കാരവും ഏര്‍പ്പെടുത്തിയിരുന്നു.

ABOUT THE AUTHOR

...view details