കേരളം

kerala

ETV Bharat / sitara

മിയക്ക് കൂട്ടായി അശ്വിൻ - miya wedding

നടി മിയ ജോർജും അശ്വിൻ ഫിലിപ്പും വിവാഹിതരായി. വരന്‍റെയും വധുവിന്‍റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.

മിയക്ക് കൂട്ടായി അശ്വിൻ  എറണാകുളം  നടി മിയ ജോർജ്  Actress Miya George got married  Aswin Philip  miya wedding  ernakulam
മിയക്ക് കൂട്ടായി അശ്വിൻ

By

Published : Sep 12, 2020, 5:56 PM IST

എറണാകുളം: നടി മിയ ജോർജും അശ്വിൻ ഫിലിപ്പും വിവാഹിതരായി. ഇന്ന് എറണാകുളം സെന്‍റ് മേരീസ് ബസലിക്കയിൽ വെച്ചായിരുന്നു വിവാഹം. ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി ചടങ്ങുകൾക്ക് കർമികത്വം വഹിച്ചു. വരന്‍റെയും വധുവിന്‍റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.

നടി മിയ ജോർജ് വിവാഹിതയായി

കോട്ടയം സ്വദേശിയായ ബിസിനസുകാരനാണ് മിയയുടെ വരൻ അശ്വിൻ ഫിലിപ്പ്. കഴിഞ്ഞ ജൂൺ മാസത്തിൽ കോട്ടയത്ത് വെച്ചായിരുന്നു ഇവരുടെ വിവാഹം നിശ്ചയം.

ഓഗസ്റ്റ് 25ന് മനസമ്മത ചടങ്ങുകളും നടത്തിയിരുന്നു. പാലാ സ്വദേശിയായ മിയ ടെലിവിഷൻ പരമ്പരകളിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. മലയാള സിനിമാരംഗത്തെ മുൻനിര നായികമാരിൽ ഒരാളായ മിയ റെഡ് വൈൻ, അനാർക്കലി, മെമ്മറീസ്, വിശുദ്ധൻ, പാവാട, ഡ്രൈവിങ്ങ് ലൈസൻസ് ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്‌തു. മലയാള സിനിമകൾക്ക് പുറമെ, ഇതര ഭാഷാ ചിത്രങ്ങളിലും മിയ അഭിനയിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details