ലോക്ക് ഡൗണ്‍, കൊവിഡ് കാലത്ത് നിരവധി താരവിവാഹങ്ങളാണ് നടന്നത്. ഇപ്പോള്‍ മലയാളത്തിന്‍റെ സ്വന്തം നടി മിയ ജോര്‍ജും വിവാഹിതയാകാന്‍ ഒരുങ്ങുകയാണ്. താരത്തിന്‍റെ മനസമ്മതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുകയാണ് ഇപ്പോള്‍. കോട്ടയം സ്വദേശിയും ബിസിനസുകാരനുമായ അശ്വിനാണ് മിയയുടെ വരന്‍. റോസ് നിറത്തിലുള്ള ഹെവി വര്‍ക്കോഡ് കൂടിയ ലഹങ്ക അണിഞ്ഞാണ് നടി മനസമ്മതത്തിന് എത്തിയത്. പാന്‍റും വെളുത്ത ഷര്‍ട്ടും ഇളം നീല നിറത്തിലുള്ള കോട്ടുമായിരുന്നു അശ്വിന്‍ അണിഞ്ഞിരുന്നത്. കൊവിഡ് ഭീതിയെ തുടര്‍ന്ന് ഇരുവരുടെയും കുടുംബാഗങ്ങള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു മനസമ്മതം. കോട്ടയം പാലാ സ്വദേശികളായ ജോര്‍ജിന്‍റെയും മിനിയുടെയും മകളാണ് മിയ. കൊവിഡ് പ്രശ്‌നങ്ങളുള്ളതിനാല്‍ എല്ലാ മുന്‍കരുതലുകളും താരകുടുംബം സ്വീകരിച്ചിരുന്നു. മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് മിയയുടെ അമ്മ അശ്വിനെ മകള്‍ക്ക് വരനായി കണ്ടെത്തിയത്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടി മിയയുടെ മനസമ്മതം - Miya George & Ashwin Marriage Betrothal
കോട്ടയം സ്വദേശിയും ബിസിനസുകാരനുമായ അശ്വിനാണ് മിയയുടെ വരന്‍. റോസ് നിറത്തിലുള്ള ഹെവി വര്‍ക്കോഡ് കൂടിയ ലഹങ്ക അണിഞ്ഞാണ് നടി മനസമ്മതത്തിന് എത്തിയത്
![കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടി മിയയുടെ മനസമ്മതം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടി മിയയുടെ മനസമ്മതം Actress Miya George Miya George & Ashwin Marriage Betrothal Miya George Betrothal Ceremony full video](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8540004-180-8540004-1598272133950.jpg)
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടി മിയയുടെ മനസമ്മതം
മിനിസ്ക്രീനില്‍ നിന്നും ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മിയ ചുരുങ്ങിയ സമയം കൊണ്ടുതന്നെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ മിയ തന്‍റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകരോട് പങ്കുവെക്കാറുമുണ്ട്. ബ്രദേഴ്‌സ് ഡേ, ഡ്രൈവിങ് ലൈസന്‍സ്, അല്‍മല്ലു തുടങ്ങിയവയാണ് മലയാളത്തില്‍ അവസാനമായി പുറത്തിറങ്ങിയ താരത്തിന്‍റെ ചിത്രങ്ങള്‍.
TAGGED:
Actress Miya George