ഹൃദയാഘാതത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂണിലാണ് കന്നട യുവനടന്‍ ചിരഞ്ജീവി സര്‍ജ അന്തരിച്ചത്. ചിരുവിന്‍റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് താരത്തിന്‍റെ ആരാധകരും സിനിമാ ലോകവും കേട്ടത്. നടി മേഘ്ന രാജിനെയാണ് ചിരു വിവാഹം ചെയ്‌തത്. നടി മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു. തങ്ങളുടെ ജീവിതത്തിലേക്ക് എത്താന്‍ പോകുന്ന പുതിയ അതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇരുവരും.
ഒരുമിച്ച് ജീവിച്ച് കൊതി തീരുംമുമ്പേയായിരുന്നു മേഘ്നയെ തനിച്ചാക്കി ചിരുവിന്‍റെ വിടവാങ്ങല്‍. പത്ത് വർഷം നീണ്ട പ്രണയത്തിനൊടുവിൽ 2018ലാണ് ഇരുവരും വിവാഹിതരായത്. ഇപ്പോള്‍ മേഘ്ന ബേബി ഷവര്‍ ചടങ്ങിന്‍റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.