തമിഴിലെ അരങ്ങേറ്റം ചിത്രം തന്നെ ഗംഭീരമാക്കിയ മലയാളത്തിന്‍റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍ ബിഹൈന്‍റ് വുഡ്സ് ഒരുക്കിയ അവാര്‍ഡ് നിശയില്‍ പങ്കെടുക്കാനെത്തിയപ്പോഴുള്ള വീഡോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. ധനുഷ് നായകനായെത്തിയ അസുരന്‍ എന്ന ചിത്രത്തിലൂടെയാണ് മഞ്ജു തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. പച്ചൈയമ്മാള്‍ എന്ന കഥപാത്രത്തിനാണ് മഞ്ജു അസുരനില്‍ ജീവന്‍ പകര്‍ന്നത്. ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച താരത്തിന് നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിരുന്നു.
ബിഹൈന്‍റ് വുഡ്‌സ് അവാർഡ്‌സില്‍ മാസ് എന്‍ട്രിയുമായി 'പച്ചൈയമ്മാള്‍' - മഞ്ജു വാര്യര്‍ തമിഴ് ചിത്രം
റെഡ് കാര്‍പ്പറ്റിന്‍റെ ഇരുവശങ്ങളിലും തിങ്ങി നിറഞ്ഞുനില്‍ക്കുന്ന ആരാധകര്‍ക്കും കാണികള്‍ക്കുമിടയിലൂടെ കൈകൂപ്പി പുഞ്ചിരിച്ചുവരുന്ന മഞ്ജുവിനെ ആര്‍പ്പുവിളികളോടെയാണ് കാണികള്‍ സ്വീകരിച്ചത്
ബിഹൈന്‍റ് വുഡ്സ് അവാര്‍ഡ്സില്‍ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന മാസ് എന്‍ട്രിയായിരുന്നു മഞ്ജുവിനും നല്‍കിയത്. റെഡ് കാര്‍പ്പറ്റിന്‍റെ ഇരുവശങ്ങളിലും തിങ്ങി നിറഞ്ഞുനില്‍ക്കുന്ന ആരാധകര്‍ക്കും കാണികള്‍ക്കുമിടയിലൂടെ കൈകൂപ്പി പുഞ്ചിരിച്ചുവരുന്ന മഞ്ജുവിനെ ആര്‍പ്പുവിളികളോടെയാണ് കാണികള്‍ സ്വീകരിച്ചത്. അസുരനിലെ പ്രകടനത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങാനാണ് താരം എത്തിയത്.
ഏത് പരിപാടിയിലായാലും വളരെ ലളിതമായി വസ്ത്രം ധരിച്ച് മിതമായ മേക്കപ്പ് ചെയ്ത് അതിസുന്ദരിയായാണ് മഞ്ജു എത്താറുള്ളത്. ഇത്തവണയും താരം ആ പതിവ് തെറ്റിച്ചിട്ടില്ല. കറുത്ത ഗൗണ്‍ അണിഞ്ഞാണ് താരം അവാര്‍ഡ്സില്‍ പങ്കെടുക്കാനെത്തിയത്. നടന്‍ പാർഥിപൻ അവതാരകനായ ചടങ്ങിൽ ധനുഷ്, ജയം രവി, അരുൺ വിജയ്, വെട്രിമാരൻ, നാദിയ മൊയ്തു തുടങ്ങി നിരവധിപേർ താരങ്ങള്‍ സന്നിഹിതരായിരുന്നു. ഏതായാലും മഞ്ജുവിന്‍റെ മാസ് എന്‍ട്രി ഏറ്റെടുത്തിരിക്കുകയാണ് തെന്നിന്ത്യയിലെ താരത്തിന്‍റെ ആരാധകർ.