മലയാളികളുടെ പ്രിയപ്പെട്ട നടി മംമ്ത മോഹന്‍ദാസ് പതിനാല് ദിവസത്തെ ക്വാറന്‍റൈന്‍ വാസം കഴിഞ്ഞ് ലോസ് ആഞ്ചലസില്‍ മടങ്ങിയെത്തിയിരിക്കുകയാണ്. താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ചത്. 'എന്‍റെ 14 ദിവസത്തെ ക്വാറന്‍റൈന്‍ ഇന്ന് അവസാനിക്കും. ഔദ്യോഗികമായി ഞാന്‍ ലോസ് ആഞ്ചലസില്‍ എത്തി. യാത്രയെ സംബന്ധിച്ച് ഏറെ പറയാനുണ്ട്. അത് പിന്നീട്... ഇപ്പോള്‍ തല്‍ക്കാലത്തേക്ക് സൂര്യപ്രഭയില്‍ കുളിച്ച് നില്‍ക്കുന്ന പ്രശാന്തമായ കാലാവസ്ഥയോട് കൂടിയ സൗത്ത് കാലിഫോര്‍ണിയയില്‍ തിരികെ എത്താനായതിന്‍റെ സന്തോഷം പങ്കുവെക്കട്ടെ' മംമ്ത കുറിച്ചു.
ലോസ് ആഞ്ചലസില്‍ മടങ്ങിയെത്തിയ സന്തോഷം പങ്കുവെച്ച് നടി മംമ്ത മോഹന്‍ദാസ് - Actress Mamta Mohandas shares her happiness
മംമ്‍ത ലോസ് ഏഞ്ചല്‍സിലാണ് ഇപ്പോള്‍ താമസം. ചികിത്സയുടെ ഭാഗമായിട്ടാണ് അവിടേക്ക് താമസം മാറിയത്
![ലോസ് ആഞ്ചലസില്‍ മടങ്ങിയെത്തിയ സന്തോഷം പങ്കുവെച്ച് നടി മംമ്ത മോഹന്‍ദാസ് Actress Mamta Mohandas shares her happiness in returning to Los Angeles ലോസ് ആഞ്ചലസില്‍ മടങ്ങിയെത്തിയ സന്തോഷം പങ്കുവെച്ച് നടി മംമ്ത മോഹന്‍ദാസ് നടി മംമ്ത മോഹന്‍ദാസ് Actress Mamta Mohandas shares her happiness Actress Mamta Mohandas](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7583708-72-7583708-1591945674450.jpg)
ലോസ് ആഞ്ചലസില്‍ മടങ്ങിയെത്തിയ സന്തോഷം പങ്കുവെച്ച് നടി മംമ്ത മോഹന്‍ദാസ്
മംമ്‍ത ലോസ് ഏഞ്ചല്‍സിലാണ് ഇപ്പോള്‍ താമസം. ചികിത്സയുടെ ഭാഗമായിട്ടാണ് അവിടേക്ക് താമസം മാറിയത്. ടൊവിനോയും മംമ്തയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ത്രില്ലര്‍ ചിത്രം ഫോറന്‍സിക്കിന്‍റെ ഭാഗമായാണ് താരം ഇന്ത്യയില്‍ എത്തിയത്. എന്നാല്‍ അധികം വൈകാതെ കൊവിഡ് വ്യാപനവും ലോക്ക്ഡൗണും വന്നതോടെ തിരിച്ചുപോക്ക് പ്രതിസന്ധിയിലാവുകയായിരുന്നു. സിനിമ ചിത്രീകരണങ്ങള്‍ക്കാണ് മംമ്‍ത മോഹൻദാസ് ഇന്ത്യയിലേക്ക് എത്താറുള്ളത്.