കൊവിഡ് 19 ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് സിനിമാതാരങ്ങളടക്കം നിരവധിപേരാണ് സെല്‍ഫ് ക്വാറന്‍റൈനില്‍ കഴിയുന്നത്. പലരും വിദേശയാത്രകള്‍ കഴിഞ്ഞെത്തിയവരാണ്. ഇപ്പോള്‍ നടി മംമ്ത മോഹന്‍ദാസും സെല്‍ഫ് ക്വാറന്‍റൈനിലാണെന്നാണ് പുറത്തുവരുന്ന വിവരം. മാസ്ക് ധരിച്ച് ഇരിക്കുന്ന സെല്‍ഫി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ട് താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ താരത്തിന് ഇല്ലെങ്കിലും വിദേശത്ത് നിന്ന് എത്തിയതിനാലാണ് താരം നിരീക്ഷണത്തില്‍ കഴിയുന്നത്.
നടി മംമ്ത മോഹന്‍ദാസും സെല്‍ഫ് ക്വാറന്‍റൈനില്‍ - കൊവിഡ് 19
മാസ്‌ക് ധരിച്ച് ഇരിക്കുന്ന സെല്‍ഫി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ട് മംമ്ത മോഹന്‍ദാസ് തന്നെയാണ് സെല്‍ഫ് ക്വാറന്‍റൈനിലാണെന്ന് അറിയിച്ചത്
![നടി മംമ്ത മോഹന്‍ദാസും സെല്‍ഫ് ക്വാറന്‍റൈനില്‍ Actress Mamta Mohandas in Self Quarantine നടി മംമ്ത മോഹന്‍ദാസും സെല്‍ഫ് ക്വാറന്‍റൈനില്‍ Actress Mamta Mohandas സെല്‍ഫ് ക്വാറന്‍റൈന്‍ Actress Mamta കൊവിഡ് 19 മംമ്ത മോഹന്‍ദാസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6467972-111-6467972-1584618468640.jpg)
നടി മംമ്ത മോഹന്‍ദാസും സെല്‍ഫ് ക്വാറന്‍റൈനില്‍
വിദേശയാത്ര കഴിഞ്ഞ് വന്നവര്‍ 14 ദിവസമെങ്കിലും ഹോം ക്വാറന്‍റൈനില്‍ കഴിയണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുകയാണ് മംമ്ത. തേടല്‍ എന്ന മ്യൂസിക് വീഡിയോയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് ആറ് ദിവസം ദുബായിലായിരുന്നു മംമ്ത. രണ്ട് ദിവസം മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്. കൊവിഡ് 19 പടര്‍ന്നതോടെ മുന്‍കരുതലുകളുടെ ഭാഗമായി ഷൂട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്.