നടന വിസ്മയം മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനമായ മെയ് 21 എന്ന ദിവസം ഫാന്‍സുകാര്‍ക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള മലയാള സിനിമാപ്രേമികള്‍ക്ക് തന്നെ ഏറ്റവും പ്രിയപ്പെട്ടതാണ്. ഒരാഴ്ചയായി സോഷ്യല്‍ മീഡിയകള്‍ വഴിയും അല്ലാതെയും ആശംസാ പ്രവാഹമാണ്... ഇപ്പോഴും നിലച്ചിട്ടില്ല... പിറന്നാള്‍ ആശംസകള്‍ക്കിടയില്‍ നടി ലിസി തന്‍റെ പ്രിയപ്പെട്ട സുഹൃത്തും എണ്‍പതുകളിലെ തന്‍റെ താര ജോഡിയുമായിരുന്ന മോഹന്‍ലാലിനെ കുറിച്ച് എഴുതിയിരിക്കുകയാണ്. 25 വയസുള്ളപ്പോഴാണ് താന്‍ ആദ്യമായി മോഹന്‍ലാലിനെ കാണുന്നതെന്നാണ് ലിസി പറയുന്നത്. അന്ന് മുപ്പതുകാരനെപ്പോലെയായിരുന്നു പെരുമാറ്റം. അറുപതാം വയസിലും ലാല്‍ പഴയ മുപ്പതുകാരന്‍ തന്നെയാണ് എന്നാണ് ലിസി കുറിച്ചത്. മോഹന്‍ലാലിനൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു ലിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കുറിപ്പ് നിരവധി പേര്‍ ഇതിനോടകം പങ്കുവെച്ചു.
'ലാല്‍ ഇപ്പോഴും ആ പഴയ മുപ്പതുകാരന്‍ തന്നെ...' ലിസിയുടെ കുറിപ്പ് വായിക്കാം - actress lissy
അറുപതാം വയസിലും ലാല്‍ പഴയ മുപ്പതുകാരന്‍ തന്നെയാണ് എന്നാണ് ലിസി കുറിച്ചത്. മോഹന്‍ലാലിനൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു ലിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്

'ലാലേട്ടന്‍റെ അറുപത്! 30 കാരന്‍റെ അറുപതാം പിറന്നാള്‍... കഴിഞ്ഞ 35 വര്‍ഷമായി എനിക്ക് മോഹന്‍ലാലിനെ അറിയാം... ഒരു സഹതാരമായി... സുഹൃത്തായി... ബിസിനസ് പങ്കാളിയായി. കഴിഞ്ഞ വര്‍ഷങ്ങളായി ഞാനും എന്‍റെ കുട്ടികളും അദ്ദേഹത്തോടും കുടുംബത്തോടും ഒപ്പം എത്രയോ തവണ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിച്ചു. എത്രയോ മഹത്തരമായ ഓര്‍മകള്‍!! ആളുകള്‍ ചോദിക്കാറുണ്ട്, മറക്കാനാകാത്ത നിമിഷം അതിലേതാണെന്ന്...? അതിന് ഉത്തരം പറയുക ബുദ്ധിമുട്ടാണ്... പക്ഷേ, ഒരു കാര്യം ഞാന്‍ ഇടക്കിടെ ഓര്‍ക്കാറുണ്ട്. ഞാന്‍ ആദ്യം കാണുമ്പോള്‍ അദ്ദേഹത്തിന് പ്രായം 25. എന്നാല്‍ ഒരു മുപ്പതുകാരനെപ്പോലെയായിരുന്നു ആളുടെ പെരുമാറ്റം. ഇന്ന് അദ്ദേഹത്തിന് പ്രായം 60. പക്ഷേ, ഇപ്പോഴും ഒരു മുപ്പതുകാരനെപ്പോലെയാണ് അദ്ദേഹം സ്വയം കൊണ്ടുനടക്കുന്നത്. എനിക്കുറപ്പുണ്ട് 90 ആയാലും അദ്ദേഹം ഒരു മുപ്പതുകാരനെപ്പോലെ തന്നെയായിരിക്കും ഇരിക്കുക. ജന്മദിനാശംസകള്‍ ലാലേട്ടാ!! സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ!! ഇതായിരുന്നു ലിസിയുടെ കുറിപ്പ്.