കേരളം

kerala

ETV Bharat / sitara

ഇനി ലെന അല്ല, പേര്‌ മാറ്റി ലെനാ.. - പേര്‌ മാറ്റി ലെന

Lena changes her name: പേര്‌ മാറ്റി ലെന. തന്‍റെ പേരിനൊപ്പം ഒരു എ(A) എന്ന അക്ഷരം കൂടി കൂട്ടിചേര്‍ത്തിരിക്കുകയാണ് ലെന.

Lena changes her name  പേര്‌ മാറ്റി ലെന  Lena changes to Lenaa
ഇനി ലെന അല്ല, പേര്‌ മാറ്റി ലെന..

By

Published : Jan 17, 2022, 1:27 PM IST

Lena changes her name: പേര്‌ മാറ്റി നടി ലെന. തന്‍റെ പേരിനൊപ്പം ഒരു എ(A) എന്ന അക്ഷരം കൂടി കൂട്ടിചേര്‍ത്തിരിക്കുകയാണ് ലെന. ഇനി മുതല്‍ ലെന(Lena) എന്നല്ല, ലെനാ (Lenaa) എന്നാകും നടി അറിയപ്പെടുക.

നടി തന്നെയാണ് തന്‍റെ ഔദ്യോഗിക ഇന്‍സ്‌റ്റഗ്രാം പേജിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. ഒപ്പം ഒരു ലഘു കുറുപ്പും പങ്കുവച്ചിട്ടുണ്ട്‌.

Lena changes to Lenaa: 'പ്രിയ സുഹൃത്തുക്കളെ, ഞാന്‍ എന്‍റെ പേരിന്‍റെ സ്‌പെല്ലിംഗ്‌ ലെനാ എന്ന്‌ മാറ്റിയിരിക്കുകയാണ്. എനിക്ക്‌ ഭാഗ്യം ആശ്വസിക്കൂ..' -ഇപ്രകാരമാണ് ലെന ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്‌.

ന്യൂമറോളജി പ്രകാരം പല താരങ്ങളും തങ്ങളുടെ പേരില്‍ മാറ്റം വരുത്താറുണ്ട്‌. എന്നാല്‍ ന്യൂമറോളജി പ്രകാരമാണോ ലെന തന്‍റെ പേര്‌ മാറ്റിയിരിക്കുന്നത്‌ എന്നതില്‍ വ്യക്‌തതയില്ല. എന്നിരുന്നാലും നടിയുടെ പുതിയ പേര്‌ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

പോസ്‌റ്റ്‌ പങ്കുവച്ചതിന്‌ പിന്നാലെ പോസ്‌റ്റിന്‌ താഴെ നിരവധി കമന്‍റുകളാണ് ഒഴുകിയെത്തിയത്‌. സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേരാണ് പുതിയ പേരിന്‌ ആശംസകള്‍ അറിയിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്‌.

'ആശംസകള്‍' എന്നാണ് നടിയും മോഡലുമായ ശ്വേത മേനോന്‍ കമന്‍റ്‌ ചെയ്‌തത്‌. ഛായാഗ്രാഹകന്‍ സുജിത്‌ വാസുദേവും ലെനയ്‌ക്ക്‌ ആശംസകള്‍ നേര്‍ന്നു. 'ലെനായ്‌ക്ക്‌ എല്ലാ വിധ ആശംസകളും നേരുന്നു' എന്നാണ് സുജിത്‌ വാസുദേവ്‌ കുറിച്ചത്‌.

'ആര്‍ടിക്കിള്‍ 21'ന്‍റെ ഷൂട്ടിങ്‌ തിരക്കിലാണിപ്പോള്‍ ലെനാ. 'ആര്‍ടിക്കിള്‍ 21' ആണ് നടിയുടെ ഏറ്റവും പുതിയ ചിത്രം. ഭീഷ്‌മ പര്‍വം, ലൗ ജിഹാദ്‌, ഫൂട്ട്‌പ്രിന്‍റ്‌സ്‌ ഓണ്‍ വാട്ടര്‍ എന്നിവയാണ് വരാനിരിക്കുന്ന ലെനായുടെ പുതിയ ചിത്രങ്ങള്‍.

Also Read: മമ്മൂക്കാന്‍റെ സസ്‌പെന്‍സ്‌ കാണാന്‍ വീട്ടിലിരുന്നാല്‍ മതി...

ABOUT THE AUTHOR

...view details