കൊവിഡ് രോഗികളുടെ വര്‍ധനവിനെ തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. ലോക്ക് ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടുകയും ചെയ്‌തു. ഇപ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഖുശ്‌ബു. നമ്മള്‍ ഉള്‍പ്പെടുന്ന ജനങ്ങള്‍ ഉത്തരവാദിത്വമില്ലാതെ പെരുമാറിയിട്ട് കൊവിഡ് രൂക്ഷമാകുന്നതിന് സര്‍ക്കാരിനെ കുറ്റപ്പെടുത്തരുതെന്നാണ് ഖുശ്‌ബു പറയുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാരുമായി സഹകരിക്കാനും ജനങ്ങളോട് ഖുശ്ബു അഭ്യര്‍ഥിച്ചു.
'ഉത്തരവാദിത്തമില്ലാതെ പെരുമാറിയിട്ട് സര്‍ക്കാരിനെ പഴിക്കുന്നതെന്തിന്?' ഖുശ്‌ബു ചോദിക്കുന്നു - tamilnadu lockdown violation news
കൊവിഡ് വ്യാപനം തരണം ചെയ്യാന്‍ സ്റ്റാലിന്‍റെ സര്‍ക്കാരിനോട് സഹകരിക്കൂവെന്നാണ് ഖുശ്‌ബു തമിഴ്‌നാട്ടിലെ ജനങ്ങളോട് ട്വീറ്റിലൂടെ അഭ്യര്‍ഥിച്ചത്
സര്‍ക്കാരിന്‍റെ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ജനങ്ങളോട് വായിക്കാനും നടി നിര്‍ദേശിച്ചിട്ടുണ്ട്. തന്‍റെ ട്വിറ്ററിലൂടെയാണ് ഖുശ്‌ബു ഇക്കാര്യം പങ്കുവെച്ചത്. 'കൊവിഡ് വ്യാപനം തരണം ചെയ്യാന്‍ സ്റ്റാലിന്‍റെ സര്‍ക്കാരിനോട് സഹകരിക്കൂവെന്ന് ഞാന്‍ തമിഴ്‌നാട്ടിലെ ജനങ്ങളോട് അഭ്യര്‍ഥിക്കുന്നു. കൊവിഡിനെതിരായുള്ള പോരാട്ടത്തില്‍ നമ്മളും മുഖ്യ പങ്കാളികളാണ്. നമ്മുടെ ഭാഗം നമുക്ക് ചെയ്യാം. ഓരോ തുള്ളി ചേര്‍ന്നാണല്ലോ സമുദ്രം ഉണ്ടാകുന്നത്' ഖുശ്‌ബു ട്വീറ്റ് ചെയ്‌തു.
Also read: ഈ സമയവും കടന്നുപോകും ; സല്യൂട്ടിന്‍റെ പുതിയ പോസ്റ്റര്‍ പങ്കുവച്ച് ദുൽഖർ