അനിയന്‍ ബാവ ചേട്ടന്‍ ബാവ അടക്കം മലയാളത്തിലെ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ നടിയാണ് കസ്‌തൂരി. സമകാലിക വിഷയങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ യാതൊരു മടിയുമില്ലാതെ പ്രതികരിക്കുന്ന കസ്‌തൂരി മോശം പരാമര്‍ശമുള്ള ട്വീറ്റിന് നല്‍കിയ മരുപടി ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ. താരങ്ങള്‍ അവരുടെ പങ്കാളികളെ പൊതുവേദികളില്‍ കൊണ്ടുവരാറില്ല. അതിന് എന്തെങ്കിലും കാരണമുണ്ടോ എന്നായിരുന്നു ഒരാള്‍ കസ്‌തൂരിയോട് ട്വീറ്റിലൂടെ ചോദിച്ചത്.
എന്‍റെ സ്വകാര്യ ജീവിതം പ്രദര്‍ശന വസ്‌തുവല്ല, ആരാധകന് മറുപടി നല്‍കി നടി കസ്‌തൂരി - actress kasthuri
ഭര്‍ത്താവിനെയും കുട്ടികളെയും കുറിച്ച് മോശം ചോദ്യം ചോദിച്ച വ്യക്തിക്ക് കൃത്യമായ മറുപടിയാണ് കസ്‌തൂരി നല്‍കിയത് എന്നാണ് നടിയുടെ ആരാധകരുടെ പക്ഷം
![എന്‍റെ സ്വകാര്യ ജീവിതം പ്രദര്‍ശന വസ്‌തുവല്ല, ആരാധകന് മറുപടി നല്‍കി നടി കസ്തൂരി actress kasthuri mass replay for one bad tweet നടി കസ്തൂരി വാര്‍ത്തകള്‍ നടി കസ്‌തൂരി സിനിമകള്‍ actress kasthuri actress kasthuri twitter](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9284447-292-9284447-1603448439265.jpg)
കസ്‌തൂരിയുടെ മക്കളേയും ഭര്‍ത്താവിനേയും കുറിച്ചുള്ള ചോദ്യത്തിന് വൈകാതെ ചുട്ടമറുപടി നല്‍കി കസ്‌തൂരി. 'പങ്കാളിയുടെ വിവരങ്ങള്‍ ശേഖരിച്ച് നിങ്ങള്‍ ഞങ്ങള്‍ക്ക് റേഷന്‍ കാര്‍ഡൊന്നും തരാന്‍ പോണില്ലല്ലോ' എന്നാണ് കസ്‌തൂരി ട്വീറ്റിലൂടെ ചോദിച്ചത്. 'തെമ്മാടികള്‍ ഞങ്ങളുടെ കുട്ടികളെ വരെ ലക്ഷ്യമിടുമ്പോള്‍ എന്തിനാണ് ഞങ്ങള്‍ കുടുംബവിവരങ്ങള്‍ പുറത്ത് വിടുന്നത്. പങ്കാളിയുടെ വിവരങ്ങള്‍ ശേഖരിച്ച് നിങ്ങള്‍ ഞങ്ങള്‍ക്ക് റേഷന്‍ കാര്‍ഡൊന്നും തരാന്‍ പോണില്ലല്ലോ. എന്‍റെ സ്വകാര്യ ജീവിതം എന്‍റേതാണ്... പ്രദര്‍ശന വസ്‌തുവല്ല. എന്‍റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എന്നെ അറിയാം. മറ്റുള്ളവര്‍ എന്തിന് അറിയണം' കസ്‌തൂരി കുറിച്ചു. ചോദ്യവുമായി വന്നയാളുടെ വായടപ്പിച്ച കസ്‌തൂരിക്ക് നിരവധി പേരാണ് പിന്തുണ അറിയിച്ചത്.