മലയാളികളുടെ പ്രിയനായികമാരില്‍ ഒരാളാണ് കനിഹ. ഭാഗ്യദേവത, പഴശ്ശിരാജ, സ്പിരിറ്റ് എന്നീ ചിത്രങ്ങളിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കിയ അഭിനേത്രി. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവസാന്നിധ്യമായ താരം നടി എന്നതിന് പുറമെ മികച്ചൊരു ഡബ്ബിങ് ആര്‍ട്ടിസ്റ്റും, പിന്നണി ഗായികയും, അവതാരികയുമാണ്. ഇനി ഈ ലിസ്റ്റിലേക്ക് കഴിവുള്ള സംവിധായികയെന്ന് കൂടി സിനിമാപ്രേമികള്‍ക്ക് എഴുതിചേര്‍ക്കാം. കാരണം കനിഹയുടെ സംവിധാനത്തില്‍ ഒരു ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടുകൊണ്ട് താരം തന്നെയാണ് സംവിധായികയായ വിവരം ആരാധകരെ അറിയിച്ചത്.
സംവിധാനത്തിലും ഒരു കൈ നോക്കി കനിഹ! - kaniha
ഒരു ഹ്രസ്വചിത്രമാണ് താന്‍ സംവിധാനം ചെയ്യുന്നതെന്നും പോസ്റ്റ് പ്രൊഡക്ഷന്‍ തിരക്കുകളിലാണ് താനിപ്പോഴെന്നും കനിഹ ഫേസ്ബുക്കില്‍ കുറിച്ചു
'ആദ്യമായി ക്യാമറക്ക് പിന്നില്‍' ചിത്രങ്ങള്‍ക്ക് തലക്കെട്ടായി താരം സോഷ്യല്‍മീഡിയയില്‍ കുറിച്ചു. 'സിനിമ ഒരു സമുദ്രമാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു കലാകാരിക്ക് കണ്ടെത്താനും പഠിക്കാനും തിളങ്ങാനും എന്തെല്ലാം കാര്യങ്ങളുണ്ട്. എന്നിലുളളിലെ ആകാംക്ഷാഭരിതയായ പഠിതാവ് സംവിധാനമെന്ന കല ശ്രമിക്കാന്‍ പോവുകയാണ് ആദ്യമായി. എന്റെ ഹൃദൃയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു ചിത്രത്തിനായി കാത്തിരിക്കൂ' ഇതായിരുന്നു കനിഹയുടെ കുറിപ്പ്.
ഒരു ഹ്രസ്വചിത്രമാണ് താന്‍ സംവിധാനം ചെയ്യുന്നതെന്നും അതിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ തിരക്കുകളിലാണ് താനിപ്പോഴെന്നും കനിഹ പറയുന്നു. ബാക്കി വിശേഷങ്ങള്‍ വരും ദിവസങ്ങളില്‍ പറയുമെന്നും കനിഹ കുറിച്ചു. മമ്മൂട്ടി ചിത്രം മാമാങ്കമാണ് കനിഹയുടെതായി അവസാനമായി തീയേറ്ററുകളിലെത്തിയ ചിത്രം.