മഞ്ഞയില്‍ സുന്ദരിയായി കാജല്‍, ശ്രദ്ധേയമായി ഹല്‍ദി ആഘോഷം - കാജള്‍ വിവാഹം
മുംബൈ സ്വദേശിയും ബിസിനസുകാരനുമായ ഗൗതം കിച്ച്‌ലുവാണ് വരന്‍. സുഹൃത്തുക്കളായിരുന്ന ഇരുവരും ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരാകുന്നത്
![മഞ്ഞയില്‍ സുന്ദരിയായി കാജല്‍, ശ്രദ്ധേയമായി ഹല്‍ദി ആഘോഷം actress Kajal Aggarwal Haldi Ceremony Kajal Aggarwal Haldi Ceremony Kajal Aggarwal Haldi Kajal Aggarwal wedding updates കാജല്‍ അഗര്‍വാള്‍ ഹല്‍ദി കാജല്‍ അഗര്‍വാള്‍ വിവാഹം കാജള്‍ വിവാഹം കാജള്‍ ഭര്‍ത്താവ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9366603-184-9366603-1604051555189.jpg)
തെന്നിന്ത്യയില്‍ ഒട്ടനവധി ആരാധകരുള്ള നടിയാണ് കാജള്‍ അഗര്‍വാള്‍. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം ഹിറ്റ് ചിത്രങ്ങള്‍ ചെയ്‌തിട്ടുള്ള കാജള്‍ വിവാഹിതയാവുകയാണ്. മുംബൈ സ്വദേശിയും ബിസിനസുകാരനുമായ ഗൗതം കിച്ച്‌ലുവാണ് വരന്‍. സുഹൃത്തുക്കളായിരുന്ന ഇരുവരും ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരാകുന്നത്. ഇപ്പോള്‍ കാജലിന്‍റെ ഹല്‍ദി ആഘോഷ ചിത്രങ്ങളാണ് വൈറലാകുന്നത്. മഞ്ഞ വസ്ത്രം ധരിച്ച് അതിമനോഹരിയായാണ് കാജല്‍ ഹല്‍ദി ചടങ്ങില്‍ എത്തിയത്. വെളുപ്പും കറുപ്പും നിറമുള്ള കുര്‍ത്തയായിരുന്നു വരന്‍ ഗൗതം ധരിച്ചിരുന്നത്. മുബൈയില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്. കാജലിന്‍റെ ഫാൻ പേജിലൂടെയാണ് ഹല്‍ദി ചിത്രങ്ങള്‍ പുറത്തുവന്നത്. നേരത്തെ നടി സുഹൃത്തുക്കള്‍ക്കായി ബാച്ചിലറേറ്റ് പാര്‍ട്ടിയും നടത്തിയിരുന്നു.