എന്‍റെ വീട് അപ്പൂന്‍റേം, പട്ടാളം, കല്യാണരാമന്‍, കേരള കഫേ, ജനകന്‍ തുടങ്ങി ഒട്ടേറെ ഹിറ്റ് മലയാളചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ജ്യോതിര്‍മയി. ഏറെ നാളുകളായി അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന നടിയുടെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ.
പുതിയ ലുക്കില്‍ നസ്രിയയോടൊപ്പം ജ്യോതിര്‍മയി, ആളെ മനസിലാകുന്നില്ലെന്ന് ആരാധകര്‍ - actress jyothirmayi photo
ഷോര്‍ട്ട് ഹെയറില്‍ കൂള്‍ ലുക്കിലാണ് ജ്യോതിര്‍മയി. വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ജ്യോതിര്‍മയി
ജോതിര്‍മയിക്കൊപ്പമുള്ള ചിത്രങ്ങള്‍ നടി നസ്രിയയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. സോള്‍ട്ട് ആന്‍റ് പെപ്പര്‍ ലുക്കിലുള്ള ഷോര്‍ട്ട് ഹെയറില്‍ നസ്രിയയെ കെട്ടിപിടിച്ചിരിക്കുന്ന ജ്യോതിര്‍മയിയെ കണ്ട് അമ്പരന്ന് ഇരിക്കുകയാണ് ആരാധകര്‍. ഒറ്റ നോട്ടത്തില്‍ മനസിലാകുന്നില്ല എന്നാണ് ഫോട്ടോയ്ക്ക് താഴെ പലരും കമന്‍റ് ചെയ്‌തത്.
നിരവധി താരങ്ങളാണ് ഇവരുടെയും ചിത്രങ്ങള്‍ക്ക് കമന്‍റുമായി എത്തിയത്. റിമി ടോമി, റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍ ഇരുവരെയും ഒന്നിച്ച് കണ്ടതിന്‍റെ സന്തോഷം പങ്കുവെച്ചു. ഷോര്‍ട്ട് ഹെയറില്‍ കൂള്‍ ലുക്കിലാണ് ജ്യോതിര്‍മയി. വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ജ്യോതിര്‍മയി. 2015ല്‍ സംവിധായകന്‍ അമല്‍ നീരദിനെയാണ് നടി വിവാഹം ചെയ്‌തത്.