പുത്തന്‍ ഫോട്ടോയ്‌ക്കൊപ്പം എഴുത്തുകാരി മാധവിക്കുട്ടിയുടെ വരികള്‍ കൂടി എഴുതി ചേര്‍ത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്‌തപ്പോള്‍ നടിയും അവതാരികയുമായ ജുവല്‍ മേരി ഇത്രക്ക് പുലിവാല് പിടിക്കുമെന്നും വൈറലാകുമെന്ന് കരുതികാണില്ല...
ക്യാപ്‌ഷനില്‍ എഴുതിയ വരികളിലെ പൂവിന്‍റെ പേര് മറിപ്പോയതാണ് ജുവല്‍മേരിയെ ട്രോളാന്‍ സോഷ്യല്‍മീഡിയ തീരുമാനിച്ചതിന് കാരണം. 'നമ്പ്യാര്‍വട്ടപൂവ് പോലെയാണ് സ്‌നേഹിക്കപ്പെടുന്ന സ്ത്രീ, അവരുടെ മുഖം എപ്പോഴും സുന്ദരമായിരിക്കും' എന്നായിരുന്നു ജുവല്‍ എഴുതിയത്. മാധവിക്കുട്ടിയുടെ വരികള്‍ കടമെടുക്കുകയായിരുന്നുവെങ്കിലും പൂവിന്‍റെ പേര് തെറ്റിപ്പോയി.
ഇതോടെ പൂവിന്‍റെ പേര് നമ്പ്യാര്‍വട്ടമല്ല നന്ത്യാര്‍വട്ടമാണെന്ന് പറഞ്ഞുകൊണ്ട് നിരവധി പേര്‍ എത്തി. പൂവിന്‍റെ പേര് ശരിയായി ഉപയോഗിക്കണമെന്നും മാധവിക്കുട്ടിയുടെ വരികള്‍ പറയുമ്പോള്‍ അവര്‍ എഴുതിയത് തന്നെ വെക്കണമെന്നും മറ്റ് ചിലര്‍ കുറിച്ചു.