ഹാപ്പി വെഡിങ് എന്ന ഒമര്‍ലുലു ചിത്രത്തിലൂടെ മലയാളത്തിന് ലഭിച്ച മികച്ച നടിയാണ് ഗ്രേസ് ആന്‍റണി. കുറച്ച് സീനുകള്‍ മാത്രമേ ഗ്രേസിന് ഹാപ്പി വെഡിങ്ങില്‍ ഉണ്ടായിരുന്നുള്ളുവെങ്കിലും ആ സീനുകള്‍ താരം മികച്ച പ്രകടനങ്ങളാല്‍ നിറച്ചു. പിന്നീട് താരത്തെ മലയാളികള്‍ ശ്രദ്ധിക്കുന്നത് കുമ്പളങ്ങി നൈറ്റ്സില്‍ ഫഹദിന്‍റെ ഭാര്യയായി എത്തിയപ്പോഴായിരുന്നു. പക്വതയാര്‍ന്ന പ്രകടനം ഗ്രേസിനെ സിനിമാപ്രേമികള്‍ക്ക് പ്രിയപ്പെട്ടവളാക്കി.
ഈ പുരസ്‌കാരം പുച്ഛിച്ചവര്‍ക്കുള്ള മറുപടിയെന്ന് നടി ഗ്രേസ് ആന്‍റണി - ഹാപ്പി വെഡിംങ്
കഴിഞ്ഞ ദിവസം മൂവി സ്ട്രീറ്റ് അവാര്‍ഡ്‌സില്‍ പങ്കെടുത്ത് ഗ്രേസ് ആന്‍റണി നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത്. മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരമാണ് ഗ്രേസ് ആന്‍റണിക്ക് ലഭിച്ചത്
കഴിഞ്ഞ ദിവസം മൂവി സ്ട്രീറ്റ് അവാര്‍ഡ്‌സില്‍ പങ്കെടുത്ത് ഗ്രേസ് ആന്‍റണി നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരമാണ് ഗ്രേസ് ആന്‍റണിക്ക് ലഭിച്ചത്. പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം മറുപടി പ്രസംഗം നടത്തുകയായിരുന്നു താരം. 'നീ ഒന്നും ആവില്ല, സിനിമ നടി പോയിട്ട് ഒരു കോപ്പുമാവില്ലെന്ന് പറഞ്ഞ ആളുകളുണ്ട്, അവര്‍ക്കുള്ള ഒരു ചെറിയ മറുപടിയാണ് ഈ അവാര്‍ഡ്' ഗ്രേസ് ആന്‍റണി പറഞ്ഞു. അവാര്‍ഡ് സ്വീകരിച്ച ശേഷം നന്ദി അറിയിച്ചുകൊണ്ട് താരം ഫേസ്ബുക്കില്‍ കുറിപ്പും പങ്കുവച്ചിരുന്നു. പ്രതി പൂവന്‍കോഴിയാണ് താരത്തിന്‍റെതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഹലാല്‍ ലവ് സ്റ്റോറി, സാജന്‍ ബേക്കറി സിന്‍സ് 1962 എന്നീ ചിത്രങ്ങളാണ് ഗ്രേസിന്‍റെ അണിയറിയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.