ആലപ്പുഴ:സിനിമ- സീരിയൽ താരം ഗായത്രി അരുണിന്‍റെ ആദ്യ പുസ്‌തകം 'അച്ഛപ്പം കഥകൾ' സൂപ്പർസ്റ്റാർ മോഹൻലാൽ പ്രകാശനം ചെയ്തു. സൂപ്പർതാരം തന്‍റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് പുസ്‌തകം പ്രകാശനം ചെയ്‌തത്.
ഗായത്രിയുടെ അച്ഛനും, ചേർത്തല നഗരസഭ കൗൺസിലറുമായിരുന്ന എൻ.രാമചന്ദ്രന്‍റെ ഒന്നാം ശ്രാദ്ധദിനമായ സെപ്‌തംബർ അഞ്ചിനാണ് പുസ്‌തകം പുറത്തിറക്കിയത്.
മോഹൻലാൽ 'അച്ഛപ്പം കഥകൾ' പ്രകാശനം ചെയ്‌തു ഗായത്രി അരുൺ പുസ്‌തകത്തെ കുറിച്ച് ഇടിവി ഭാരതിനോട് പങ്കുവക്കുന്നു അച്ഛനെക്കുറിച്ചുള്ള രസകരമായ പത്ത് കഥകളും, ബാല്യകാല ഓർമകളും അടങ്ങുന്നതാണ് അച്ഛപ്പം കഥകൾ എന്ന പുസ്‌തകമെന്ന് ഗായത്രി പറഞ്ഞു. നിയതം ബുക്ക്‌സ് ആണ് പുസ്‌തകത്തിന്‍റെ പ്രസാധകർ.
Also Read: അദ്ദേഹത്തിന്‍റെ വാം അപ്പ് എന്‍റെ ഫുൾ വർക്ക് ഔട്ട്; മോഹൻലാലിനൊപ്പം ജിമ്മിൽ നിന്നും കല്യാണി പ്രിയദർശൻ
ദീപ്‌തി ഐപിഎസായി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരം വൺ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സിനിമാരംഗത്തും സാന്നിധ്യമറിയിച്ചു.