ടോളമി രാജവംശ പരമ്പരയില്‍ ടോളമി പന്ത്രണ്ടാമന്‍റെ മകളായി ബി.സി 69ലാണ് ക്ലിയോപാട്ര ജനിച്ചത്. ടോളമിയുടെ മരണശേഷം 18-ാം വയസില്‍ ക്ലിയോപാട്ര അധികാരത്തില്‍ എത്തി. ഈജിപ്തിലെ ശക്തയായ ഭരണാധികാരിയായിരുന്നു ക്ലിയോപാട്ര. സൗന്ദര്യം കൊണ്ടും ഭരണപാടവം കൊണ്ടും ചരിത്രത്തില്‍ ഇടംനേടിയ വനിത. ഇപ്പോള്‍ ക്ലിയോപാട്രയുടെ ജീവിതം ആസ്പദമാക്കി ഹോളിവുഡില്‍ ഉടന്‍ സിനിമ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വണ്ടര്‍ വുമണിന്‍റെ സംവിധായിക പാറ്റി ജെന്‍കിസ് ഒരുക്കുന്ന സിനിമയില്‍ നടി ഗാല്‍ ഗഡോട്ടാണ് ക്ലിയോപാട്രയാകുന്നത്. ഈ സന്തോഷ വാര്‍ത്ത നടി തന്നെയാണ് സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചത്. നിരവധി പേര്‍ നടിക്ക് അഭിനന്ദനങ്ങളുമായി എത്തിയപ്പോള്‍ വിവാദങ്ങളും ഒപ്പം തലപൊക്കിയിരിക്കുകയാണ്.
'ക്ലിയോപാട്ര'യുടെ മുഖമാകാന്‍ നടി ഗാല്‍ ഗഡോട്ട്
വണ്ടര്‍ വുമണിന്‍റെ സംവിധായിക പാറ്റി ജെന്‍കിസ് ഒരുക്കുന്ന സിനിമയില്‍ നടി ഗാല്‍ ഗഡോട്ടാണ് ക്ലിയോപാട്രയാകുന്നത്. ഈ സന്തോഷ വാര്‍ത്ത നടി തന്നെയാണ് സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചത്.
ഇസ്രായേലി നടിയായ ഗാല്‍ ഗഡോട്ട് ക്ലിയോപാട്രയാകുന്നതിലാണ് ഒരു വിഭാഗത്തിന് എതിര്‍പ്പ്. നിറത്തിന്‍റെ പേരിലും വിമര്‍ശനം ഉയരുന്നുണ്ട്. എന്തുകൊണ്ട് ഒരു അറബ് നടിയെ ക്ലിയോപാട്രയുടെ വേഷം ചെയ്യാന്‍ തെരഞ്ഞെടുക്കുന്നില്ലെന്നും ചിലര്‍ ചോദിച്ചു. ഗാല്‍ ഗഡോട്ടിന് പകരം ലെബനീസ് നടി നദീന്‍ നാസിബിനെ ക്ലിയോപാട്രയുടെ വേഷത്തിന് പരിഗണിക്കണമെന്നാണ് ചിലര്‍ ആവശ്യപ്പെട്ടത്. ഗാല്‍ ഗഡോട്ടിന്‍റെ പ്രത്യേക താല്‍പര്യം ക്ലിയോപാട്ര സിനിമയാകുന്നതിന് പിന്നിലുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഏറെ കാലമായുള്ള തന്‍റെ ആഗ്രഹമാണ് ക്ലിയോപാട്രയുടെ കഥ സിനിമയാക്കുകയെന്നതെന്ന് ഗാല്‍ ഗഡോട്ടും വ്യക്തമാക്കിയിട്ടുണ്ട്. അറബുകളുടെ ഭൂമി തട്ടിയെടുത്തവരാണ് ഇസ്രായേലികളെന്നും ഇപ്പോള്‍ അവരുടെ ചരിത്ര കഥാപാത്രങ്ങളേയും തട്ടിയെടുക്കുവാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഗാലിനെതിരെ ചിലര്‍ സോഷ്യല്‍മീഡിയയിലൂടെ ആരോപിച്ചു.