യുവനടി ദുര്‍ഗ കൃഷ്ണ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഫോട്ടോയുടെ പ്രത്യേകതകൊണ്ടല്ല അത് പകര്‍ത്തിയയാള്‍ ജനപ്രിയനായത് കൊണ്ടാണ് ഫോട്ടോ വ്യത്യസ്തമാകുന്നത്. നടന്‍ മോഹന്‍ലാലാണ് ദുര്‍ഗയുടെ മനോഹരമായ ചിത്രം പകര്‍ത്തിയത്. ലാലേട്ടന്‍റെ കടുത്ത ആരാധിക കൂടിയായ ദുര്‍ഗ 'ചിന്തിക്കുന്നിടത്തോളം കാലം വലിയ കാര്യങ്ങളെ കുറിച്ച് ചിന്തിക്കാന്‍ ശ്രമിക്കുക, ചിത്രത്തിന് കടപ്പാട്: എട്ടന്‍ മോഹന്‍ലാല്‍' എന്നാണ് ഫോട്ടോ പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കില്‍ കുറിച്ചത്.
'പടം പിടിച്ചത് ഏട്ടന്‍'; ലാലേട്ടന്‍ എടുത്ത ചിത്രം പങ്കുവെച്ച് ദുര്‍ഗകൃഷ്ണ - actor Mohanlal
നടന്‍ മോഹന്‍ലാല്‍ പകര്‍ത്തിയ തന്‍റെ ചിത്രമാണ് യുവനടി ദുര്‍ഗ കൃഷ്ണ ഫേസ്ബുക്കില്‍ പങ്കുവെച്ചത്
'പടം പിടിച്ചത് ഏട്ടന്‍'; ലാലേട്ടന്‍ എടുത്ത ചിത്രം പങ്കുവെച്ച് ദുര്‍ഗകൃഷ്ണ
ഇപ്പോള്‍ ദുര്‍ഗ കൃഷ്ണ മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ജീത്തു ജോസഫ് ചിത്രം റാമിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തെന്നിന്ത്യന്‍ താരസുന്ദരി തൃഷയാണ് നായിക. ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ദുര്‍ഗയും ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് ചിത്രം വിമാനത്തിലൂടെയാണ് ദുര്‍ഗ അഭിനയരംഗത്തേക്ക് എത്തിയത്. സിനിമയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച താരം രഞ്ജിത്ത് ശങ്കറിന്‍റെ പ്രേതം 2വിലും വേഷമിട്ടിരുന്നു.