ശരീരത്തിലെ ടാറ്റുവിന്‍റെ ചിത്രം പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ - actress durga krishna
പുറത്താണ് അടിപൊളി ഡിസൈനിലുള്ള ടാറ്റു ദുര്‍ഗ കൃഷ്ണ ആലേഖനം ചെയ്തിരിക്കുന്നത്
വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറിയ യുവനടിയാണ് ദുര്‍ഗ കൃഷ്ണ. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച നടി അടുത്തിടെ നടത്തിയ ഗ്ലാമറസ് ഫോട്ടോഷൂട്ട് വൈറലായിരുന്നു. ഇതിന് പിന്നാലെ ശരീരത്തിലെ ആദ്യ ടാറ്റുവിന്‍റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി. പുറത്താണ് അടിപൊളി ഡിസൈനിലുള്ള ടാറ്റു താരം ആലേഖനം ചെയ്തിരിക്കുന്നത്. മനോഹരമായ ക്യാപ്ഷനോടെയാണ് താരം ടാറ്റുവിന്‍റെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. ചിത്രങ്ങൾക്കൊപ്പം ടാറ്റുവിന്‍റെ മേക്കിങ് വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. പ്രേതം-2, ലവ് ആക്‌ഷൻ ഡ്രാമ, റാം എന്നിവയാണ് താരത്തിന്‍റെ ശ്രദ്ധേയമായ മറ്റ് ചിത്രങ്ങള്‍. നല്ല അഭിപ്രായമാണ് നടിയുടെ ടാറ്റുവിന് ലഭിക്കുന്നത്.