നമ്മള്‍ എന്ന കമല്‍ ചിത്രത്തിലൂടെ മലയാളത്തിന് ലഭിച്ച അഭിനേത്രിയാണ് നടി ഭാവന. തെന്നിന്ത്യയിലെ വിവിധ ഭാഷകളില്‍ തിളങ്ങിയ ഭാവന വിവാഹശേഷം ഭർത്താവ് നവീനൊപ്പം ബെംഗളൂരുവിലാണ് താമസമെങ്കിലും സോഷ്യല്‍മീഡിയകളില്‍ സജീവമാണ് താരം. പുതിയ ഔട്ട്ഫിറ്റിലും മേക്കപ്പിലുമുള്ള ഫോട്ടോകളെല്ലാം നടി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ കറുത്ത ഗൗണ്‍ അണിഞ്ഞുള്ള പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്‍റ് ചെയ്തിരിക്കുന്നത്. പലർക്കും വേണ്ടത് താരത്തിന്‍റെ ഒരു ‘ഹായ്’ആണ്. ഹായ് ചോദിച്ചവരെയൊന്നും ഭാവന എന്തായാലും നിരാശപ്പെടുത്തിയിട്ടില്ല. അതിസുന്ദരിയായ ഭാവനയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലും ഇതിനോടകം നിറഞ്ഞു.
കറുപ്പില്‍ സുന്ദരിയായി ഭാവന - ബജ്റംഗി 2വിന്‍റെ ടീസര്‍
അതിസുന്ദരിയായ ഭാവനയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലും ഇതിനോടകം നിറഞ്ഞു
കറുപ്പില്‍ സുന്ദരിയായി ഭാവന
2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിർമാതാവും ബിസിനസുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം. അഞ്ച് വർഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലാണ് ഭാവനയും നവീനും വിവാഹിതരായത്. സിനിമയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുന്ന ഭാവനയുടെ കന്നട ചിത്രം ബജ്റംഗി 2വിന്‍റെ ടീസര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഒ.കെ ജാനുവിന്‍റെ കന്നട പതിപ്പായ 99ന് ശേഷം ഭാവന നായിക വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്.