താരപൊലിമയില്‍ നടി ഭാമയുടെ വിവാഹ സല്‍ക്കാരം. സിനിമാപ്രവര്‍ത്തകര്‍ക്കും ബന്ധുക്കള്‍ക്കും മറ്റ് സുഹൃത്തുക്കള്‍ക്കുമായി താരം ഒരുക്കിയ വിവാഹ സല്‍ക്കാരത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. സിന്ദൂരം തൊട്ട് ഭര്‍ത്താവ് അരുണിന്‍റെ കൈ പിടിച്ച് ഭാമ റിസപ്ഷന്‍ നടന്ന കൊച്ചിയിലെ പ്രമുഖ ഹോട്ടലിലെത്തി. റിസപ്ഷന്‍ ചടങ്ങില്‍ മമ്മൂട്ടി, ശ്രീനിവാസന്‍, ജനാര്‍ദനന്‍, ശാലിന്‍ സോയ, ജയസൂര്യ, മുന്‍ ബിഗ് ബോസ് താരം ഷിയാസ് കരീം, നന്ദു, സലീംകുമാര്‍, മേജര്‍ രവി, ബിന്ദു പണിക്കര്‍, മകള്‍ കല്യാണി, ശരണ്യ മോഹന്‍, പ്രിയങ്ക നായര്‍, പ്രിയങ്ക തുടങ്ങിയവര്‍ നിരവധി താരങ്ങള്‍ പങ്കെടുത്തു.
താരനിബിഡമായി ഭാമയുടെ വിവാഹസല്‍ക്കാരം
കൊച്ചിയില്‍ നടന്ന റിസപ്ഷന്‍ ചടങ്ങില്‍ മമ്മൂട്ടിയും ശ്രീനിവാസനുമടക്കം നിരവധി താരങ്ങള്‍ പങ്കെടുത്തു
താരനിബിഡമായി ഭാമയുടെ വിവാഹസല്‍ക്കാരം
ജനുവരി 30ന് കോട്ടയത്ത് ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയാണ് ഭാമ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അമ്പതോളം സിനിമകളില്‍ വേഷമിട്ട ഭാമ കുറച്ച് കാലങ്ങളായി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. മറുപടിയാണ് ഭാമയുടേതായി അവസാനം പുറത്തിറങ്ങിയ മലയാള ചിത്രം.