നിവേദ്യമെന്ന ലോഹിതദാസ് ചിത്രത്തിലൂടെ മലയാളത്തിന് ലഭിച്ച നടി ഭാമ വിവാഹിതയാകുന്നു. ബിസിനസുകാരനായ അരുണാണ് വരന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി തന്‍റെ വിവാഹവിശേഷങ്ങള്‍ പങ്കുവച്ചത്. നേരത്തെ താരം പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. പ്രണയ വിവാഹമാണോ എന്ന ചോദ്യത്തിന് വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമാണെന്ന് താരം മറുപടി നല്‍കി.
നടി ഭാമ വിവാഹിതയാകുന്നു - ഭാമ വിവാഹിതയാകുന്നു
ബിസിനസുകാരനായ അരുണാണ് വരന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി വിവാഹവിശേഷങ്ങള്‍ പങ്കുവച്ചത്
സൈക്കിള്‍, ഇവര്‍ വിവാഹിതരായാല്‍, ജനപ്രിയന്‍, സെവന്‍സ് തുടങ്ങി നിരവധി സിനിമകളില്‍ നായികയായി തിളങ്ങിയ ഭാമ 2016ല്‍ റിലീസ് ചെയ്ത മറുപടിയിലാണ് അവസാനമായി അഭിനയിച്ചത്. സിനിമയില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും സ്‌റ്റേജ് ഷോകളുമായി തിരക്കിലാണ് താരം. സോഷ്യല്‍ മീഡിയകളിലും സജീവമായ താരം പുതിയ വിശേഷങ്ങളെല്ലാം ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.
മലയാളത്തിലും തമിഴിലുമൊക്കെയായി നിറഞ്ഞുനിന്നിരുന്ന താരം സിനിമയില്‍ വീണ്ടും സജീവമാവുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയില്‍ നിന്നും അകന്ന് നില്‍ക്കുന്നതിന് പിന്നിലെ കാരണങ്ങളെ കുറിച്ച് ആരാഞ്ഞപ്പോള്‍ താരം കൃത്യമായ മറുപടി നല്‍കിയില്ല.