കേരളം

kerala

ETV Bharat / sitara

ശരിയേക്കാള്‍ പ്രാധാന്യം മനസമാധാനത്തിനെന്ന് നടി ഭാമ - ഭാമ വാര്‍ത്തകള്‍

'ചിലപ്പോളോക്കെ ശരി ചെയ്യുന്നതിനേക്കാള്‍ പ്രധാനം മനസമാധാനത്തിനാണ്' 'ബി ഒപ്‌റ്റിമി‌സ്റ്റിക്' ഇതായിരുന്നു ഭാമയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.

actress bhama instagram status viral  നടി ഭാമ വാര്‍ത്തകള്‍  നടി ഭാമ സിനിമകള്‍  നടി ഭാമ കൂറുമാറി  ഭാമ വാര്‍ത്തകള്‍  bhama latest news
ശരിയേക്കാള്‍ പ്രാധാന്യം മനസമാധാനത്തിനെന്ന് നടി ഭാമ

By

Published : Sep 30, 2020, 4:43 PM IST

ലോഹിതദാസ് ചിത്രം നിവേദ്യത്തിലൂടെ സിനിമയിലേക്കെത്തി പിന്നീട് തെന്നിന്ത്യയിലെ വിവിധ ഭാഷകളില്‍ അഭിനയിച്ച് കഴിവ് തെളിയിച്ച നടിയാണ് ഭാമ. അടുത്തിടെ നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയതിന് ശേഷം ഭാമക്ക് നേരെ വലിയ വിമര്‍ശനമായിരുന്നു സോഷ്യല്‍ മീഡിയ വഴി ലഭിച്ചുകൊണ്ടിരുന്നത്. താരത്തിന്‍റെ യുട്യൂബ് വീഡിയോകള്‍ക്കും ഇന്‍സ്റ്റഗ്രാം ഫോട്ടോകള്‍ക്കും ഫേസ്ബുക്ക് പേജിലെ പോസ്റ്റുകള്‍ക്കുമെല്ലാം വിമര്‍ശന മഴയായിരുന്നു. ഇതിന് ശേഷം നടി കമന്‍റ് ബോക്സ് ഓഫ് ചെയ്ത് വെച്ചിരിക്കുകയായിരുന്നു. വിമര്‍ശനത്തിനെതിരെ പ്രതികരിക്കാനോ അന്ന് ഭാമ തയ്യാറായിരുന്നില്ല. ഇപ്പോള്‍ ഭാമ വീണ്ടും സോഷ്യല്‍ മീഡിയകളില്‍ സജീവമായിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി താരം പങ്കുവെച്ച വാചകമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 'ചിലപ്പോളോക്കെ ശരി ചെയ്യുന്നതിനേക്കാള്‍ പ്രധാനം മനസമാധാനത്തിനാണ്' 'ബി ഒപ്‌റ്റിമി‌സ്റ്റിക്' ഇതായിരുന്നു ഭാമയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. കൂടാതെ കണ്ണാടിയില്‍ സ്വന്തം പ്രതിബിംബം നോക്കി നില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ചിത്രമായി ഭാമ മാറ്റിയിട്ടുണ്ട്. നടന്‍ ഇടവേള ബാബു, നടി ബിന്ദു പണിക്കര്‍, സിദ്ദിഖ് എന്നിവരാണ് ഭാമയെ കൂടാതെ കേസില്‍ കൂറുമാറിയ മറ്റ് അഭിനേതാക്കള്‍.

ABOUT THE AUTHOR

...view details