കേരളം

kerala

ETV Bharat / sitara

ഹരീഷ് പേരടിക്ക് "അമ്മ"യോട് ചോദിക്കാനുള്ളത്! - അമ്മ സംഘടനക്കെതിരെ ഹരീഷ് പേരടി

നടിയെ അക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ നിരപരാധിയാണെന്ന ഉറപ്പുണ്ടെങ്കില്‍ പിന്നെ എന്തിനാണ് സംഘടനയില്‍ നിന്നും നിങ്ങള്‍ അയാളെ പുറത്താക്കിയത് എന്നാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ ഹരീഷ് പേരടി ചോദിക്കുന്നത്. വിഷയത്തില്‍ സംഘടന പൊതുസമൂഹത്തെ തീരുമാനം അറിയിക്കണമെന്നും എന്നിട്ട് വേണം അന്തസുള്ള അംഗങ്ങള്‍ക്ക് കൂറ് മാറണോ എന്ന് തീരുമാനിക്കാനെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിച്ചു.

Association of Malayalam Movie Artists news  actress attack case latest news  actor hareesh peradi against Association of Malayalam Movie Artists  hareesh peradi facebook post  അമ്മ സംഘടന വാര്‍ത്തകള്‍  അമ്മ സംഘടനക്കെതിരെ ഹരീഷ് പേരടി  ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റ്
അമ്മ സംഘടനയോട് ഹരീഷ് പേരടിക്ക് ചോദിക്കാനുള്ളത്!

By

Published : Sep 20, 2020, 1:45 PM IST

നടിയെ ആക്രമിച്ച കേസില്‍ കഴിഞ്ഞ ദിവസമാണ് അഭിനേതാക്കളായ സിദ്ദിഖും ഭാമയും കൂറുമാറിയത്. ഇരക്കൊപ്പം നില്‍ക്കേണ്ടവര്‍ കുറ്റാരോപിതന്‍റെ പക്ഷത്ത് ചേര്‍ന്നതില്‍ വലിയ പ്രതിഷേധവുമായി ഡബ്ല്യുസിസിയും ചില നടീ നടന്മാരും സിനിമാപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ നടീ നടന്മാരുടെ സംഘടനയായ അമ്മയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. നടിയെ അക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ നിരപരാധിയാണെന്ന ഉറപ്പുണ്ടെങ്കില്‍ പിന്നെ എന്തിനാണ് സംഘടനയില്‍ നിന്നും നിങ്ങള്‍ അയാളെ പുറത്താക്കിയത് എന്നാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ ഹരീഷ് പേരടി ചോദിക്കുന്നത്. വിഷയത്തില്‍ സംഘടന പൊതുസമൂഹത്തെ തീരുമാനം അറിയിക്കണമെന്നും എന്നിട്ട് വേണം അന്തസുള്ള അംഗങ്ങള്‍ക്ക് കൂറ് മാറണോ എന്ന് തീരുമാനിക്കാനെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിച്ചു.

'ആരോപണ വിധേയനായ നടന്‍ കുറ്റവാളിയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് നിയമമാണ്… അതിന് വിധി പ്രസ്താവിക്കാന്‍ ഞാനാരുമല്ല….. പക്ഷെ സംഘടനാ തലപ്പത്തിരിക്കുന്നവര്‍ തന്നെ അവര്‍ പൊലീസിന് കൊടുത്ത മൊഴി തിരുത്തി ഇങ്ങനെ കൂറ് മാറി കളിക്കുമ്പോള്‍ സ്വഭാവികമായും ഒരു ചോദ്യം ഉയര്‍ന്ന് വരുന്നു.. അയാള്‍ നിരപരാധിയാണെന്ന് ഇത്രയും ഉറപ്പുണ്ടെങ്കില്‍ പിന്നെ നിങ്ങളെന്തിനാണ് അയാളെ പുറത്താക്കിയത്? ഒന്നുകില്‍ നേതൃത്വത്തിന് അയാള്‍ തെറ്റുകാരനല്ലെന്ന് പൂര്‍ണ ബോധ്യമുള്ള സ്ഥിതിക്ക് അയാളെ സംഘടനയിലേക്ക് തിരിച്ചെടുക്കുക.… അല്ലെങ്കില്‍ കൂറ് മാറിയവര്‍ രാജിവെച്ച്‌ പുറത്ത് പോവുക. …കാരണം ഒരമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് മാത്രം പുറത്ത് വന്ന ഒരുപാട് പാവപ്പെട്ട അംഗങ്ങള്‍ അമ്മയിലുണ്ട്.… അവരുടെ മാനത്തിനും വിലയുണ്ട്.… അന്തരിച്ച മുരളി ചേട്ടനാണ് 'അമ്മ' എന്ന പേര് ഈ സംഘടനക്ക് ഇട്ടത് എന്നാണ് ഞാന്‍ കേട്ടത്.. അതുകൊണ്ട് തന്നെ അമ്മ എന്ന സംഘടനയുടെ അന്തസ് കാത്തുസുക്ഷിക്കേണ്ടത് നമ്മളെ വിട്ടുപോയ ഒരുപാട് നടി നടന്മാരോടുള്ള ഉത്തരവാദിത്വമാണെന്ന് കൂടി ഞാന്‍ വിശ്വസിക്കുന്നു.… തീരുമാനം എന്നെ അറിയിക്കണ്ട.… പൊതുസമൂഹത്തെ അറിയിക്കുക.. എന്നിട്ട് വേണം അന്തസുള്ള അംഗങ്ങള്‍ക്ക് കൂറ് മാറണോ എന്ന് തീരുമാനിക്കാന്‍ (കൂറ് മാറാനും മാറ്റാനുമുള്ളതാണല്ലോ).… അടികുറിപ്പ് … ഈ അഭിപ്രായത്തിന്‍റെ പേരില്‍ എന്നെ ആര്‍ക്കും വിലക്കാന്‍ പറ്റില്ല… ലോകം പഴയ കോടമ്പക്കമല്ല.. വിശാലമാണ്.. നിരവധി വാതിലുകള്‍ തുറന്ന് കിടക്കുന്നുണ്ട്.. ഏത് വാതിലിലൂടെ പോകണമെന്നത് പോകാന്‍ തയ്യാറായവന്‍റെ തീരുമാനമാണ്.. നല്ല തീരുമാനങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചുകൊണ്ട്. ഹരീഷ് പേരടി..' ഇതായിരുന്നു ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ABOUT THE AUTHOR

...view details